തൃശൂർ: കെ.എം.മാണിക്കെതിരായ വിജിലൻസ് കോടതി ഉത്തരവ് വിയമത്തിൻെറ അവസാനവാക്കല്ലെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. തൃശൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിടെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. മാണി കോഴ വാങ്ങിയിട്ടില്ലെന്നും അദ്ദേഹത്തെ മന്ത്രിസഭയിൽ നിന്നും പുറത്താക്കില്ല എന്നും മുഖ്യമന്ത്രി ആവർത്തിച്ചു.
സർക്കാർ ഉദ്യോഗസ്ഥരെ പരിധി വിട്ട് പുറത്ത് പോകാൻ അനുവദിക്കില്ല. ഉദ്യോഗസ്ഥരെ പരിധിയിൽ നിരത്താൻ തനിക്കറിയാമെന്നും ജേക്കബ്തോമസ് വിഷയം ചൂണ്ടിക്കാണിച്ച മാധ്യമപ്രവർത്തകരോട് മുഖ്യമന്ത്രി പ്രതികരിച്ചു.
കോടതിയിലും ജനങ്ങളുടെ അന്തിമവിധിയിലും തനിക്ക് പൂർണവിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.