തിരുവനന്തപുരം: കേരള ഹൗസ് കാൻറീനിൽ ഗോമാംസം വിളമ്പിയെന്ന ആരോപണത്തെ തുടർന്ന് പൊലീസ് പരിശോധന നടത്തിയത് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ഉമ്മൻചാണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. അധികൃതരിൽ നിന്ന് മുൻകൂർ അനുമതി ചോദിക്കാതെ പരിശോധന നടത്തിയതിനെ കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നും കത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിനും കത്തിൻെറ പകർപ്പ് അയച്ചിട്ടുണ്ട്.
ഗോംമാംസം വിളമ്പിയെന്ന് ആരോപിച്ച് പൊലീസ് കാൻറീൻ ജീവനക്കാരെ ചോദ്യം ചെയ്യുകയും കാൻറീൻ പ്രവർത്തനങ്ങൾക്ക് തടസ്സവും നേരിട്ടുവെന്നും കത്തിൽ പറയുന്നുണ്ട്. ഗോമാംസം വിളമ്പിയെന്ന് ആരോപിക്കുന്നവർ എങ്ങിനെ കാൻറീനിലേക്ക് കയറിയെന്നതിനെ കുറിച്ച് അന്വേഷണം നടത്തണമെന്നും കത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.