കൊച്ചി: തെരുവുനായ്ക്കളെ സംരക്ഷിക്കാന്‍ തയാറായാല്‍ ജസ്റ്റിസ് നാരായണക്കുറുപ്പിനും അഞ്ചുലക്ഷം രൂപ നല്‍കാന്‍ തയാറാണെന്ന് വ്യവസായി കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി. തെരുവുനായശല്യത്തിനെതിരെ നിരാഹാരം അനുഷ്ഠിച്ച തനിക്കെതിരെ ജസ്റ്റിസ് നാരായണക്കുറുപ്പ് കഴിഞ്ഞ ദിവസം രംഗത്തത്തെിയതിനെ തുടര്‍ന്നാണ് ചിറ്റിലപ്പിള്ളിയുടെ വെല്ലുവിളി. നാരായണക്കുറുപ്പ് പറയുന്നതിന്‍െറ എത്രയോ മുമ്പുതന്നെ താന്‍ ഈ ആശയം നടപ്പിലാക്കാന്‍ മുന്നിട്ടിറങ്ങിയിരുന്നുവെന്ന് ചിറ്റിലപ്പിള്ളി പ്രസ്താവനയില്‍ പറഞ്ഞു.
പെരുമ്പാവൂരിനടുത്ത് കൂവപ്പടിയില്‍ ഒഴിഞ്ഞ സ്ഥലത്ത് തെരുവുനായ്ക്കളെ സംരക്ഷിക്കാന്‍ സ്ഥലം കണ്ടത്തെുകയും ആവശ്യമായ ഷെല്‍ട്ടറുകള്‍ നിര്‍മിക്കുകയും ചെയ്തിരുന്നു. എന്നാല്‍, മൃഗസ്നേഹികളെന്ന് നടിക്കുന്ന ചിലര്‍ ഈ ഷെല്‍ട്ടറുകള്‍ തകര്‍ക്കുകയായിരുന്നു. നാരായണക്കുറിപ്പിന്‍െറ നേതൃത്വത്തില്‍ ഒരു ചാരിറ്റബിള്‍ ട്രസ്റ്റ് തുടങ്ങി അദ്ദേഹം മുന്നോട്ടുവരുകയാണെങ്കില്‍ അതിന്‍െറ പുരോഗതി വിലയിരുത്തി ഘട്ടംഘട്ടമായി ഫണ്ടില്‍നിന്ന് തുക അനുവദിക്കുമെന്നും സ്ട്രേ ഡോഗ് ഫ്രീ മൂവ്മെന്‍റിന്‍െറ ചെയര്‍മാന്‍ കൂടിയായ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.