ആര്‍.എസ്.എസുകാരെല്ലാം സസ്യാഹാരം കഴിക്കുന്നവരാണോയെന്ന് പിണറായി

കാസര്‍കോട്: ആര്‍.എസ്.എസുകാരുടെ വാദം കേട്ടാല്‍ അവരെല്ലാവരും സസ്യാഹാരം കഴിക്കുന്നവരാണെന്ന് തോന്നുമെന്ന് സി.പി.എം പി.ബി അംഗം പിണറായി വിജയന്‍. പട്ടിയിറച്ചി കഴിക്കുന്ന ശീലം മലയാളികള്‍ക്കില്ല. ചില വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പട്ടിയിറച്ചി ഭക്ഷണമാണ്. അതുകരുതി അവിടെയുള്ളവരെയെല്ലാം കൊന്നൊടുക്കാന്‍ സാധിക്കുമോ എന്നും പിണറായി ചോദിച്ചു.

രാജ്യത്ത് പശുവിന്‍റെ അട്ടിപ്പേര്‍ അവകാശം തങ്ങള്‍ക്കാണെന്നാണ് ആര്‍.എസ്.എസ് പറയുന്നത്. ഇതിന് മൗനസമ്മതം നല്‍കി കോണ്‍ഗ്രസ് അത് സ്ഥാപിക്കാനും ശ്രമിക്കുകയാണ്. സംഘ്പരിവാര്‍ സംഘടനകളുടെ പ്രവൃത്തികള്‍ തടയാന്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പോലും ശ്രമങ്ങളുണ്ടാകുന്നില്ല.

ഇത് അവരുടെ രണ്ടാളുടെയും ലക്ഷ്യം ഒന്നാണെന്ന് തെളിയിക്കുന്നതാണ്. കേരളത്തിലെ മതനിരപേക്ഷതയെ തകര്‍ക്കാന്‍ ഉമ്മന്‍ചാണ്ടി^ആര്‍.എസ്.എസ്^വെള്ളാപ്പള്ളി ഗൂഢനീക്കം നടക്കുന്നുണ്ടെന്നും പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.