പുനരന്വേഷണം ആവശ്യപ്പെട്ട് ശാശ്വതീകാനന്ദയുടെ ബന്ധുക്കള്‍ മുഖ്യമന്ത്രിയെ കണ്ടു

തിരുവനന്തപുരം: ശാശ്വതീകാനന്ദയുടെ ദുരൂഹ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ മുഖ്യമന്ത്രിയെ കണ്ടു. എന്നാല്‍, പുനരന്വേഷണം നടത്താനാവില്ളെന്നും തുടരന്വേഷണമാവാമെന്നും മുഖ്യമന്ത്രി പറഞ്ഞതായി ബന്ധുക്കള്‍ അറിയിച്ചു. ഇതുസംബന്ധിച്ച് ആഭ്യന്തരമന്ത്രിയുമായി ബുധനാഴ്ച തന്നെ ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായി ബന്ധുക്കള്‍ അറിയിച്ചു.

കേസില്‍ ആരോപിതരായിട്ടുള്ള വെള്ളാപ്പള്ളി നടേശന്‍, പ്രിയന്‍,സാബു തുടങ്ങിയവരുടെ പങ്ക് അന്വേഷിക്കണമെന്ന് ഇവര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു. തോമസ് ജേക്കബിനെ പോലുള്ളവരെ അന്വേഷണ ചുമതല ഏല്‍പിക്കമെന്നും ശാശ്വതീകാനന്ദയുടെ സഹോദരങ്ങള്‍ ആയ രാജേന്ദ്രന്‍,വിജയന്‍,ശകുന്തള എന്നിവര്‍ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.