കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിനെക്കാള്‍ ജില്ലയില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി നേട്ടമുണ്ടാക്കുമെന്നുറപ്പ്. ഘടകകക്ഷികള്‍ തമ്മില്‍ കഴിഞ്ഞ തവണ പലയിടത്തും നിലനിന്ന അസ്വാരസ്യം ഇപ്പോഴില്ല. പാര്‍ട്ടിക്കുള്ളിലെ വിഭാഗീയ പ്രശ്നങ്ങളും അസ്തമിച്ചു. കഴിഞ്ഞ തവണ സി.പി.ഐ, സി.പി.എമ്മുമായി പല പഞ്ചായത്തുകളിലും മത്സരമുണ്ടായിരുന്നു. ഇത്തവണ നല്ളേപ്പിള്ളി, വെള്ളിനേഴി ഗ്രാമപഞ്ചായത്തുകളില്‍ മാത്രമാണ് ഈ അവസ്ഥ. ഏറെ പ്രതിസന്ധി നേരിട്ടിട്ടും 2010ല്‍ യു.ഡി.എഫിനേക്കാള്‍ മികച്ച വിജയം എല്‍.ഡി.എഫിനായിരുന്നു.
കക്ഷികള്‍ തമ്മിലെ ബന്ധം ഊഷ്മളമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇത്തവണ അതിനേക്കാള്‍ മികച്ച വിജയമാണ് പ്രതീക്ഷിക്കുന്നത്. സമ്പൂര്‍ണ യോജിപ്പോടെയാണ് ഓരോ ചുവടും വെക്കുന്നത്.
മറുഭാഗത്ത് യു.ഡി.എഫ് തികഞ്ഞ അനിശ്ചിതത്വത്തോടെയാണ് നീങ്ങുന്നത്. കോണ്‍ഗ്രസില്‍ ഐക്യമെന്ന ഒന്നില്ല. ബി.ജെ.പിയും എസ്.എന്‍.ഡി.പിയും തമ്മിലെ സഖ്യം വിപരീത ഫലമാണുണ്ടാക്കുക. പാലക്കാട്, ഒറ്റപ്പാലം, മണ്ണാര്‍ക്കാട് താലൂക്ക് യൂനിയനുകള്‍ ഈ സഖ്യത്തെ പരസ്യമായി എതിര്‍ത്തുകഴിഞ്ഞു. ആര്‍.എസ്.എസും എസ്.എന്‍.ഡി.പിയും തമ്മില്‍ യോജിക്കാന്‍ കഴിയില്ല. ഇവരുടെ യോജിക്കാനുള്ള നീക്കം ഇടതുപക്ഷത്തെ തുണക്കും. പഞ്ചായത്തുകള്‍ തങ്ങള്‍ക്ക് ഉറപ്പാണെന്ന് ബി.ജെ.പിയുടെ അവകാശവാദം അസംബന്ധമാണ്.
കോണ്‍ഗ്രസിന് ഭരണനേതൃത്വമുണ്ടായിരുന്ന പാലക്കാട് നഗരസഭയടക്കമുള്ള സ്ഥാപനങ്ങളില്‍ അരങ്ങേറിയ അഴിമതി ജനങ്ങള്‍ക്കറിയാം.
ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്തുകളില്‍ അഴിമതി അരങ്ങേറിയിട്ടുണ്ടെങ്കില്‍ യുക്തമായ നടപടി തത്സമയം തന്നെ ഉണ്ടായിട്ടുണ്ട്. പല്ലശ്ശന ഗ്രാമപഞ്ചായത്ത് ഉദാഹരണം. ഗോമാംസ വിഷയം അടക്കം ബി.ജെ.പി അധികാരത്തില്‍ വന്ന ശേഷം രാജ്യത്തുണ്ടായ സംഭവങ്ങള്‍ മതന്യൂനപക്ഷങ്ങളില്‍ ഉണ്ടാക്കിയ കടുത്ത ആശങ്ക യാഥാര്‍ഥ്യമാണ്.
സംഘ്പരിവാര്‍ ശക്തികള്‍ക്കെതിരെ ഇടതുപക്ഷം മാത്രമാണ് അതിശക്തമായ പ്രതിഷേധവും ചെറുത്തുനില്‍പ്പും നടത്തുന്നത്. യു.ഡി.എഫിന് ഇക്കാര്യത്തില്‍ മൃദുസമീപനമാണ്. ഈ യാഥാര്‍ഥ്യവും തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നുറപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.