കോടിയേരിയും പിണറായിയും ചെറിയാന്‍ ഫിലിപ്പിന്‍െറ പ്രസ്താവനക്ക് രാഷ്ട്രീയ മാനം നല്‍കി -തിരുവഞ്ചൂര്‍

കോട്ടയം: ചെറിയാന്‍ ഫിലിപ്പ് ഫേസ്ബുക്കിലിട്ട വിവാദ പരാമര്‍ശത്തിന് രാഷ്ട്രീയ മാനം നല്‍കിയത് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പി.ബി അംഗം പിണറായി വിജനുമാണെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കോട്ടയം പ്രസ്ക്ളബിന്‍െറ 'ത്രിതലം' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു തിരുവഞ്ചൂര്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ വികസനമാണ് കോണ്‍ഗ്രസിന്‍െറ മുദ്രാവാക്യമെന്നും അദ്ദേഹം പറഞ്ഞു.

കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ ഇപ്പോള്‍ നടത്തുന്ന സമരത്തോട് യോജിക്കാനാവില്ല. കെ.എസ്.ആര്‍.ടി.സി ലാഭകരമാക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുമ്പോഴാണ് സി.ഐ.ടി.യു മാത്രം സമരത്തിന് നോട്ടീസ് നല്‍കിയത്. കെ.എസ്.ആര്‍.ടി.സിയെ സഹായിക്കുന്നതുമായി ബന്ധപ്പെട്ട് ദേശസാത്കൃത ബാങ്കുകളുമായി നാളെ ചര്‍ച്ച നടക്കാനിരിക്കുകയാണ്. ഇതിനിടെയുള്ള സമരം അപലപനീയമാണ്. കോര്‍പറേഷന്‍െറ നഷ്ടം 620 കോടിയില്‍ നിന്ന് 306 കോടിയായി കുറച്ചു. ശബരിമല സര്‍വീസിന് നവംബര്‍ 16ന് പുതിയ ബസ് നിരത്തിലിറക്കുമെന്നും അദ്ദേഹം അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.