പാപ്പിനിശ്ശേരി ഒന്നാം വാര്‍ഡില്‍ എല്‍.ഡി.എഫിന് എതിരില്ല

പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ പട്ടികജാതി സംവരണ സീറ്റില്‍ പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡന്‍റിനെതിരെ നാമനിര്‍ദേശ പത്രിക നല്‍കിയ യു.ഡി.എഫ് സ്ഥാനാര്‍ഥി സജിന ചന്ദ്രന്‍ പത്രിക പിന്‍വലിച്ചു. ഇതോടെ വാര്‍ഡിലെ ഇടതുമുന്നണി സ്ഥാനാര്‍ഥിയും നിലവിലെ പഞ്ചായത്ത് പ്രസിഡന്‍റുമായ സി. റീന എതിരില്ലാതെ തെരഞ്ഞെടുക്കുമെന്ന് ഉറപ്പായി.

ദലിത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയും കോണ്‍ഗ്രസ് നേതാവുമായ സി.കെ. ലക്ഷ്മണന്‍െറ ചെറുമകളും യൂത്ത് കോണ്‍ഗ്രസ് അംഗവുമാണ് സജിന ചന്ദ്രന്‍. ബാഹ്യശക്തികളുടെ ഇടപെടലും കുടുംബാംഗങ്ങളുടെ സമ്മര്‍ദവുമാണ് പത്രിക പിന്‍വലിക്കാന്‍ കാരണമെന്നും കോണ്‍ഗ്രസ് നേതൃത്വവുമായി കൂടിയാലോചിക്കാതെയാണ് പത്രിക പിന്‍വലിച്ചതെന്നും മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്‍റ് ചന്ദ്രന്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.