തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഒരുവിഭാഗം ജീവനക്കാര്‍ പണിമുടക്ക് പ്രഖ്യാപിച്ചതിനത്തെുടര്‍ന്ന് ഈമാസം 20ന് കെ.എസ്.ആര്‍.ടി.സിയില്‍ ഡൈസ്നോണ്‍ പ്രഖ്യാപിച്ചു.
ഇതുമായിബന്ധപ്പെട്ട് യൂനിറ്റ് ഓഫിസര്‍മാര്‍ക്ക് കെ.എസ്.ആര്‍.ടി.സി ആസ്ഥാനത്തുനിന്ന് പ്രത്യേക സര്‍ക്കുലറും അയച്ചിട്ടുണ്ട്. പണിമുടക്ക് ദിവസം ഓഫിസര്‍മാര്‍ ജോലി സ്ഥലത്തുണ്ടാവണം.
സിവില്‍ സര്‍ജന്‍െറ റാങ്കില്‍ കുറയാത്ത മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്‍െറ അടിസ്ഥാനത്തിലല്ലാതെ ജീവനക്കാര്‍ക്ക് അവധി അനുവദിക്കില്ല.
ഹാജര്‍ ലഭിക്കുന്നതിന് ജീവനക്കാര്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യണം. ഡ്യൂട്ടി സമയം അവസാനിക്കുന്നതുവരെ ജോലിയിലുണ്ടാവണം. 19നും 20നും മുടക്കം കൂടാതെ കാന്‍റീന്‍ പ്രവര്‍ത്തിക്കണം. ഏതെങ്കിലും കാരണവശാല്‍ ഇക്കാര്യത്തില്‍ വീഴ്ചവരുത്തിയാല്‍ ¥ൈലസന്‍സ് റദ്ദാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.