കൊച്ചി: തദ്ദേശ തെരെഞ്ഞെടുപ്പില്‍ സംവരണം മുഖ്യവിഷയമാക്കി ഇടതുമുന്നണി പ്രചാരണത്തിനിറങ്ങുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറികോടിയേരി ബാലകൃഷ്ണന്‍. പിന്നാക്ക വിഭാഗങ്ങളിലെ മേല്‍ത്തട്ടുകാര്‍ക്ക് സംവരണത്തിന് അര്‍ഹതയില്ലാതായതോടെ മുസ് ലിം ലീഗിനും എസ്.എന്‍.ഡി.പിക്കും ഈ വിഷയത്തില്‍ താല്‍പര്യം നഷ്ടപ്പെട്ടിരിക്കുകയാണ്. എന്നാല്‍ പിന്നാക്ക വിഭാഗത്തിന് സംവരണ നഷ്ടമില്ലാതെ തന്നെ മുന്നാക്കവിഭാഗത്തിലെ ദരിദ്രര്‍ക്കും സംവരണം വേണമെന്നാവശ്യപ്പെട്ട് ഈ തെരെഞ്ഞെടുപ്പില്‍ പ്രചാരണം ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എറണാകുളം പ്രസ് ക്ളബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കോടിയേരി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.