തദ്ദേശ തെരഞ്ഞെടുപ്പിന് കുടുംബകലഹങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്നത് നാട്ടുകാര്‍ക്ക് പുതിയ അറിവായിരുന്നു. നേരില്‍ കണ്ടാല്‍ കീരിയും പാമ്പുമായിരുന്ന എത്രയോ പേരാണ് ഇരുമെയ്യാണെങ്കിലും കരളൊന്നാണെന്ന് പറഞ്ഞ് നാട്ടുകാരുടെ മുന്നില്‍ മാതൃകാ ദമ്പതിമാരായത്. ഇനി തല്‍ക്കാലമെങ്കിലും സന്തോഷവും സമാധാനവും ഐശ്വര്യവും വിളയാടുന്ന വീടുകളുടെ എണ്ണം കൂടുമെന്ന കാര്യത്തില്‍ സംശയമില്ല. എത്ര വീടുകളിലാണ് അങ്ങനെ കുടുംബവഴക്കുകളും തെറ്റിദ്ധാരണകളും പടിക്കുപുറത്തായിരിക്കുന്നത്.
തെരഞ്ഞെടുപ്പ് വിജയം മാത്രം മുന്നില്‍കണ്ട് തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിച്ച ദമ്പതികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചു വരികയാണ്. ജീവിതത്തില്‍ എന്നെങ്കിലും പിണങ്ങിയിട്ടുണ്ടോ എന്ന് സംശയം തോന്നിക്കുംവിധം തന്മയത്വത്തോടെ ഇടപഴകുന്നത് കണ്ടാല്‍ ആരോപണം ഉന്നയിച്ചവര്‍ പോലും ചൂളിപ്പോകും. തൊടുപുഴക്ക് സമീപത്തെ ഒരു പഞ്ചായത്തില്‍ ഒരു വര്‍ഷത്തോളമായി അകന്നുകഴിഞ്ഞ ദമ്പതികളെയാണ് തെരഞ്ഞെടുപ്പ് ഒരുമിപ്പിച്ചത്. ഭരണകക്ഷിയുടെ ഈ പഞ്ചായത്ത് അംഗം ഭര്‍ത്താവുമായി കടുത്ത കലഹത്തിലായിരുന്നു. പ്രശ്നം വിവാഹമോചനത്തിനടുത്തത്തെി നില്‍ക്കവെയാണ് സ്ഥാനാര്‍ഥി നിര്‍ണയം വന്നത്തെിയത്. പാര്‍ട്ടി ചര്‍ച്ചക്കുശേഷം നറുക്കുവീണത് ഈ വനിതാ അംഗത്തിനാണ്.
നേതാക്കള്‍ തീരുമാനവുമായി വീട്ടിലത്തെി കാര്യം അവതരിപ്പിച്ചപ്പോള്‍ വനിതാ അംഗം കാര്യം തുറന്നുപറഞ്ഞു. ‘എന്‍െറ വീട്ടില്‍ ചില പ്രശ്നങ്ങളൊക്കെയുണ്ട്. അതൊക്കെ തീര്‍ന്നിട്ടേ ഇനി രാഷ്ട്രീയം എന്ന് പറഞ്ഞ് നടക്കാന്‍ ഉദ്ദേശിക്കുന്നുള്ളൂ’. ഇത് കേട്ടതും സീറ്റ്ചര്‍ച്ച നടക്കുന്നതിനിടയിലും ഗതികെട്ട് ദമ്പതികളെ ഒരുമിപ്പിക്കാന്‍ നേതാക്കള്‍ കൊണ്ടുപിടിച്ച് ശ്രമം തുടങ്ങി. ഭാഗ്യമെന്നേ പറയേണ്ടൂ. ഇപ്പോള്‍ ഭാര്യയും ഭര്‍ത്താവും ഒരുമിച്ചാണ് വോട്ടുപിടിത്തം. എന്നാല്‍, ചിലയിടങ്ങളില്‍ സ്ഥിതി മറ്റൊന്നാണ്. ഭര്‍ത്താവ് മത്സരിച്ച വാര്‍ഡ് ഇത്തവണ വനിതാ സംവരണമായതിനാല്‍ ഭാര്യയെ നിര്‍ബന്ധിച്ച് മത്സരത്തിനിറക്കിയ സ്ഥലങ്ങളും നിരവധിയാണ്. നോ പറഞ്ഞാല്‍ കലഹമുണ്ടാകുമെന്ന് കരുതി ഇവര്‍ പലരും പത്രികയും സമര്‍പ്പിച്ചുകഴിഞ്ഞു. പത്രികയോ നാമനിര്‍ദേശമോ എന്താണെന്നൊന്നും അറിയേണ്ട. ഒപ്പിട്ടാല്‍ മതിയെന്നാണ് ബഹുമാന്യദ്ദേഹം അറിയിച്ചതത്രെ... ആരെങ്കിലും ചോദിച്ചാലും ഇല്ളെങ്കിലും സ്ഥാനാര്‍ഥിയാണെന്നും വോട്ട് ഉറപ്പാണെന്നറിയാമെന്ന് പറയണമെന്നും നിര്‍ദേശം നല്‍കി പഴുതടച്ചാണ് നീക്കം.
വിരലിലെണ്ണാവുന്ന അണികളുള്ള പാര്‍ട്ടികള്‍വരെ ഇത്തവണ വനിതാസ്ഥാനാര്‍ഥികള്‍ക്കായി ഭാര്യമാരെയും അമ്മമാരെയും വരെ കളത്തിലിറക്കിയിട്ടുണ്ട്. അടുക്കളയില്‍ മാത്രം ഇരുന്നാല്‍ പോര. അല്‍പസ്വല്‍പം പൊതുപ്രവര്‍ത്തനമില്ലാതെ എങ്ങനെ ജീവിക്കും എന്നാണ് പല ബഹുമാന്യദ്ദേഹങ്ങളും ചോദിക്കുന്നത്. ഇതുകൊണ്ടുതന്നെ ജില്ലയില്‍ പത്രികാ സമര്‍പ്പണത്തിലും വനിതകളെ പിന്നിലാക്കാന്‍ ഭര്‍ത്താക്കന്മാര്‍ മടി കാട്ടിയില്ല. അതിന് തെളിവാണ് 3353 എന്ന മാജിക് സംഖ്യയില്‍ ഗ്രാമപഞ്ചായത്തുകളില്‍ പത്രികാ സമര്‍പ്പണം അവസാനിക്കുമ്പോള്‍ സ്ത്രീകളുടെയും പുരുഷന്മാരുടെയും എണ്ണം തുല്യമായത്.
വഴിയരികില്‍ പുഞ്ചിരി പൊഴിക്കുന്ന സ്വന്തം ഫ്ളക്സുകള്‍ കാണുമ്പോള്‍ തെല്ളൊന്നുമല്ല ആഹ്ളാദമെന്ന് പല വനിതാ സ്ഥാനാര്‍ഥികളും മറയില്ലാതെ സമ്മതിക്കുന്നുമുണ്ട്. പ്രചാരണം ആരംഭിച്ചതോടെ പ്രസംഗകലയിലെ അഭിരുചി വീടുകളിലെ അകത്തളങ്ങളിലും മുഴങ്ങിക്കേട്ട് തുടങ്ങി. ഭര്‍ത്താക്കന്മാര്‍ മാത്രമല്ല മക്കളും പറഞ്ഞു തുടങ്ങി ‘അമ്മക്ക് അമ്മയുടെ രാഷ്ട്രീയം, എനിക്ക് എന്‍െറ രാഷ്ട്രീയമെന്ന’ സിനിമാ ഡയലോഗ്. എല്ലാം നാടിന്‍െറ നന്മക്ക് വേണ്ടിയല്ളേ എന്നാണ് വീട്ടിലെ മുതിര്‍ന്നവരും ചോദിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.