രേഖകള്‍ തരാതിരിക്കാന്‍ താന്‍ പട്ടികജാതിക്കാരനാണോയെന്ന് ഉപലോകായുക്ത

തിരുവനന്തപുരം: ബാര്‍കേസ് പരിഗണിക്കവെ പട്ടികജാതിക്കാരെ മോശമായി ചിത്രീകരിച്ച് ഉപലോകായുക്ത കെ.പി ബാലചന്ദ്രന്‍്റെ പരാമര്‍ശം. രേഖകള്‍ തരാതിരിക്കാന്‍ താന്‍ പട്ടികജാതിക്കാരനാണോ എന്നായിരുന്നു ഉപലോകായുക്തയുടെ ചോദ്യം. ബാര്‍ കേസില്‍ മന്ത്രി കെ.എം.മാണിക്കെതിരെ നടന്ന അന്വേഷണവുമായി ബന്ധപ്പെട്ട കേസിലെ പൊതുതാത്പര്യ ഹരജികള്‍ ജസ്റ്റിസ് പയസ് കുര്യാക്കോസ്, ജസ്റ്റിസ് കെ.പി.ബാലചന്ദ്രന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുന്നതിനിടെയാണ് പരാമര്‍ശം.

മന്ത്രിമാരായ കെ.ബാബുവിനും, കെ.എം മാണിക്കുമെതിരെ രണ്ടുകേസുകളാണ് ഇന്ന് ലോകായുക്തയുടെ പരിഗണനക്ക് വന്നത്. ബിജു രമേശിന്‍്റെ ഡ്രൈവര്‍ അമ്പിളിക്ക് സമന്‍സ് അയക്കാമെന്ന നിലപാട് ലോകായുക്ത നിര്‍ദേശിച്ചപ്പോള്‍ സമന്‍സ് അയക്കേണ്ടതില്ളെന്നായിരുന്നു ഉപലോകായുക്തയുടെ നിലപാട്. തര്‍ക്കത്തിനൊടുവില്‍ സമന്‍സ് അയക്കാന്‍ തീരുമാനിച്ചു. പട്ടികജാതിക്കാരെ അപമാനിച്ച ഉപലോകായുക്തയ്ക്കെതിരെ കേസെടുക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരന്‍ ആവശ്യപ്പെട്ടു. കേസില്‍ നവംബര്‍ ഒമ്പതിന് അമ്പിളി ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.