ഇടുക്കി: ഇടുക്കി ജില്ലയില്‍ നാളെ ഹര്‍ത്താല്‍ ആചരിക്കുമെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി. ചീഫ് സെക്രട്ടറി ജിജി തോംസണ്‍ സമര്‍പ്പിച്ച വിവാദ സത്യവാങ്മൂലം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ഹൈറേഞ്ച് സംരക്ഷണ സമിതി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറു മുതല്‍ വെകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ഹര്‍ത്താലിന് ഇടതുമുന്നണിയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
പട്ടയഭൂമിയില്‍ പാറ ഖനനം നടക്കുന്നതുമായി ബന്ധപ്പെട്ട് ഹൈകോടതിയിലുള്ള കേസിലാണ് സര്‍ക്കാറിന്‍െറ ഭാഗത്തുനിന്നും ചീഫ് സെക്രട്ടറി സത്യവാങ്മൂലം സമര്‍പ്പിച്ചത്. കഴിഞ്ഞ 25 ന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ 1993ലെ പ്രത്യേക ഘട്ടമനുസരിച്ച് പട്ടയം നല്‍കിയ ഭൂമിയെല്ലാം വനഭൂമിയാണെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്ന സത്യവാങ്മൂലം പിന്‍വലിച്ച് ഈ പട്ടയഭൂമി റവന്യു ഭൂമിയാണെന്ന് പുതിയ സത്യവാങ്മൂലം നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടിയെടുക്കണമെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി നേരത്തെ ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.