ആന്തൂര്‍ നഗരസഭയില്‍ നാല് വാര്‍ഡുകളില്‍ കൂടി എല്‍.ഡി.എഫിന് ജയം

കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രികകളുടെ സുക്ഷ്മ പരിശോധന നടക്കുന്നതിനിടെ ആന്തൂര്‍ നഗരസഭയില്‍ നാല് സീറ്റുകളില്‍ കൂടി എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ വിജയിച്ചു. കെ.ജെഷി(വെള്ളിക്കീല്‍), എം. വസന്തകുമാരി(പൊടിക്കുണ്ട്), കെ.പി നന്ദനന്‍(കാനൂല്‍), പി.കെ മുജീബ് റഹ്മാന്‍(പുന്നക്കുളങ്ങര) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. മുജീബ് റഹ്മാന്‍ സി.പി.ഐ സ്ഥാനാര്‍ഥിയും മറ്റുള്ളവര്‍ സി.പി.എം സ്ഥാനാര്‍ഥികളുമാണ്. രണ്ട് പത്രികകളില്‍ സ്ഥാനാര്‍ഥികള്‍ ഒപ്പിടാതിരുന്നതിനാലും പിന്താങ്ങിയ രണ്ട് പേര്‍ തങ്ങള്‍ ഒപ്പിട്ടിട്ടില്ളെന്ന് സത്യവാങ്മൂലം നല്‍കിയതിനാലുമാണ് പത്രികകള്‍ തള്ളിയത്. ഇതോടെ ആന്തൂര്‍ നഗരസഭയില്‍ എല്‍.ഡി.എഫ് 14 സീറ്റുകള്‍ സ്വന്തമാക്കി. 28 ഡിവിഷനുകളാണ് നഗരസഭയിലുള്ളത്. കഴിഞ്ഞ ദിവസം 10 എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

അതേസമയം ഗുണ്ടായിസം  കാട്ടിയാണ് ആന്തൂര്‍ പിടിച്ചെടുത്തതെന്ന ആരോപണങ്ങളെ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ തള്ളി. സി.പി.എമ്മിനെതിരെ ഒരു പരാതി പോലും ആരും നല്‍കിയിട്ടില്ളെന്നും സ്ഥാനാര്‍ഥികളെ നിര്‍ത്താനാവാത്തത് യു.ഡി.എഫിന്‍െറയും ബി.ജെ.പിയുടെയും കഴിവുകേടാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.