കോഴിക്കോട്: ശിവഗിരി മുന്‍ മഠാധിപതി സ്വാമി ശാശ്വതീകാനന്ദ ദുരൂഹ സാഹചര്യത്തില്‍ മുങ്ങിമരിച്ചതിനത്തെുടര്‍ന്ന് പോസ്റ്റ്മോര്‍ട്ടം ഒഴിവാക്കാന്‍ രാഷ്ട്രീയ ഇടപെടല്‍ നടന്നെന്ന ആരോപണത്തിന് അന്ന് മുഖ്യമന്ത്രിയായിരുന്ന എ.കെ. ആന്‍റണി മറുപടി പറയണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. കാലിക്കറ്റ് പ്രസ്ക്ളബിന്‍െറ ‘മീറ്റ് ദ ലീഡര്‍, പഞ്ചായത്ത് 2015’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2002ല്‍ സംഭവം നടക്കുമ്പോള്‍ ആഭ്യന്തരവകുപ്പിന്‍െറ ചുമതലകൂടി ആന്‍റണിക്കായിരുന്നു.
പിന്നീട് അധികാരത്തില്‍വന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ സംഭവം സംബന്ധിച്ച് ക്രൈംബ്രാഞ്ചിനെക്കൊണ്ട് അന്വേഷിപ്പിച്ചിരുന്നെന്ന് അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി പറഞ്ഞു. ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയ മൊഴിയില്‍ ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍ ഉണ്ടായിരുന്നില്ല. മൊഴികള്‍ ഒഴിവാക്കിയിരുന്നെന്ന ആക്ഷേപവും ഉയരുന്നു. ഈ സാഹചര്യത്തില്‍ സംഭവം സംബന്ധിച്ച് പ്രത്യേകസംഘം നിഷ്പക്ഷ തുടരന്വേഷണം നടത്തണം. കായംകുളത്ത് ഗോകുലം ഗോപാലനും ബിജു രമേശും താനുമായി നടത്തിയ ചര്‍ച്ചയില്‍ സ്വാമി ശാശ്വതീകാനന്ദയുടെ മരണം ഉള്‍പ്പെട്ടിരുന്നില്ല. ധാര്‍മികപ്രവര്‍ത്തനങ്ങളാണ് ചര്‍ച്ചയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.