വെള്ളാപ്പള്ളി ആര്‍.എസ്.എസിന്‍െറ ആജ്ഞാനുവര്‍ത്തിയാണെന്ന് പിണറായി വിജയന്‍

കാസര്‍കോട്: ആര്‍.എസ്.എസിനെ ശാക്തീകരിക്കാനാണ് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ശ്രമിക്കുന്നതെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍. വെള്ളാപ്പള്ളി, ആര്‍.എസ്.എസിന്‍്റെ ആജ്ഞാനുവര്‍ത്തിയായി മാറിയെന്നും കാസര്‍കോട് പ്രസ് ക്ളബ് സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് പരിപാടിയില്‍ പിണറായി പറഞ്ഞു.

ആര്‍.എസ്.എസും വെള്ളാപ്പള്ളിയും തമ്മിലുള്ള ബന്ധത്തിന്‍െറ ആസൂത്രകന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ്. വെള്ളാപ്പള്ളിയും അദ്ദേഹം രൂപീകരിക്കാന്‍ പോകുന്ന പാര്‍ട്ടിയും ആര്‍.എസ്.എസിനെ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് ശ്രമിക്കുന്നത്. എന്നാല്‍ ആര്‍.എസ്.എസിന്‍െറയും എസ്.എന്‍.ഡി.പിയുടേയും ആശയങ്ങള്‍ വ്യത്യസ്തമാണെന്നും പിണറായി പറഞ്ഞു.

ശാശ്വതീകാനന്ദ കൊല്ലപ്പെടുമെന്ന് അദ്ദേഹം ഭയപ്പെട്ടിരുന്നതായും പിണറായി വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.