തിരുവനന്തപുരം: സ്വാമി ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശനെതിരെ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ വീണ്ടും. കുറ്റം തെളിഞ്ഞാല്‍ വെള്ളാപ്പള്ളി പോകേണ്ടത് കാശിക്കല്ല, പൂജപ്പൂര ജയിലിലേക്കാണെന്ന് വി.എസ് പരിഹസിച്ചു. മോദിയുടെ സ്ഥലമായത് കൊണ്ടാണ് വെള്ളാപ്പള്ളി വാരണാസിയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നതെന്നും വി.എസ് കുറ്റപ്പെടുത്തി.
ബി.ജെ.പിയുമായി തനിക്ക് പുലബന്ധം പോലുമില്ളെ ന്നും സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തില്‍ തനിക്ക് ബന്ധമുണ്ടെന്ന് തെളിയിച്ചാല്‍ തല മുണ്ഡനം ചെയ്ത് കാശിക്ക് പോവുമെന്നും വെള്ളാപ്പള്ളി നടേശന്‍ ഇന്നലെ വെല്ലുവിളിച്ചിരുന്നു. കൊല്ലം പ്രസ്ക്ളബിന്‍െറ ‘തദ്ദേശീയം 2015’ പരിപാടിയില്‍ പങ്കെടുക്കവെയാണ് വെള്ളാപള്ളി ഇക്കാര്യം പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.