സ്വാമിയുടെ മരണത്തില്‍ പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ തലമുണ്ഡനം ചെയ്ത് കാശിക്ക് പോകും -വെള്ളാപ്പള്ളി

ആലപ്പുഴ: സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തില്‍ തനിക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ തലമുണ്ഡനം ചെയ്ത് കാശിക്ക് പോകുമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ചാനലുകളിലൂടെ പീഡിപ്പിച്ചാലും താന്‍ ലക്ഷ്യത്തില്‍ നിന്നും പിന്മാറില്ല. ഇപ്പോഴത്തെ ആരോപണങ്ങള്‍ രാഷ്ട്രീയലക്ഷ്യം വച്ചുള്ളതാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

ശാശ്വതീകാനന്ദയുടെ മരണം കൊലപാതകമല്ളെന്ന് സ്വാമി സൂക്ഷ്മാനന്ദയും പ്രതികരിച്ചു.  ഇതുവരെ നടന്ന അന്വേഷണങ്ങളിലൊന്നും കൊലപാതകമാണെന്ന് തെളിഞ്ഞിട്ടില്ല. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് കരുതുന്നില്ളെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.