???????? ?????

ചന്ദ്രബോസ് വധക്കേസ്: നിസാമിന് വേണ്ടി ഹരീഷ് സാല്‍വെ ഹാജരാകില്ല

ന്യൂഡല്‍ഹി: ചന്ദ്രബോസ് വധക്കേസിലെ മുഖ്യപ്രതി മുഹമ്മദ് നിസാമിന് വേണ്ടി പ്രമുഖ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ ഹാജരാകില്ല. പകരം അഡ്വ. ഗോപാല്‍ സുബ്രഹ്മണ്യമാണ് നിസാമിന് വേണ്ടി ഹാജരാകുക. കേസില്‍ നിസാമിന്‍റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും.

മന:പൂര്‍വമുള്ള ആക്രമണമല്ല, അശ്രദ്ധമായി കാറോടിച്ചതിനെ തുടര്‍ന്നുള്ള അപകടമരണമാണ് ചന്ദ്രബോസിന്‍േറത് എന്ന വാദമാണ് ജാമ്യാപേക്ഷയില്‍ ഉന്നയിക്കുന്നത്. 16-ാമത്തെ കേസായാണ് നിസാമിന്‍റെ അപേക്ഷ കോടതി പരിഗണിക്കുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.