കുവൈത്ത് മെഡിക്കല്‍ ഫീസ് കുറക്കാനാവില്ലെന്ന് ഖദാമത്ത്

കൊച്ചി: കുവൈത്തിലേക്കുള്ള ഉദ്യോഗാര്‍ഥികളുടെ ആരോഗ്യ പരിശോധനാ ഫീസ് കുറക്കില്ലെന്ന് ഖദാമത്ത് ഏജന്‍സി. ഖദാമത്തിന്‍െറ കൊച്ചി ഓഫിസ് ഇന്നു മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും   കോഴിക്കോട് പുതിയ ഓഫിസ് തുറക്കുമെന്നും ഖദാമത്ത് ഉറപ്പു നല്‍കിയതായി മന്ത്രി കെ.സി ജോസഫ് അറിയിച്ചു.

 മെഡിക്കല്‍ പരിശോധനക്ക് കുവൈത്ത് സര്‍ക്കാര്‍ തീരുമാനിച്ച 55 കുവൈത്ത് ദിനാറാണ് (12,000 രൂപയോളം) ഈടാക്കുന്നത്. ഇത് കുറക്കാനാവില്ളെന്ന നിലപാടാണ് ചര്‍ച്ചയില്‍ ഖദാമത്ത് അധികൃതര്‍ സ്വീകരിച്ചത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രി കെ.സി ജോസഫ്, തോമസ് ചാണ്ടി എം.എല്‍.എ എന്നിവരാണ് ഖദാമത്ത് അധികൃതരുമായി ചര്‍ച്ച നടത്തിയത്.

ഉദ്യോഗാര്‍ഥികളില്‍ നിന്ന് അധിക ഫീസ് ഈടാക്കുന്നെന്ന പരാതി വ്യാപകമായതിനെ തുടര്‍ന്ന് ജൂണ്‍ 26നാണ് മെഡിക്കല്‍ പരിശോധനയില്‍നിന്ന് ഖദാമത്ത് ഏജന്‍സിയെ മാറ്റിയത്. രണ്ടാഴ്ച മുമ്പാണ് വീണ്ടും അനുമതിനല്‍കിയത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.