ഇടതുപക്ഷം ആദര്‍ശം നഷ്ടപ്പെടുത്തിയെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ: ഇടതുപക്ഷം അതിന്‍്റെ ആദര്‍ശം നഷ്ടപ്പെടുത്തിയെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഇടത്-വലതു മുന്നണികളില്‍ എസ്.എന്‍.ഡി.പിക്ക് പ്രതീക്ഷ നഷ്ടപ്പെട്ടു. മതേതരത്വം പ്രസംഗിച്ചു നടക്കുന്ന ഇടതുനേതാക്കള്‍ മതനേതാക്കള്‍ക്കു പിന്നാലെ നടക്കുകയാണ്.

വിശാല ഹിന്ദു ഐക്യത്തിന് എന്‍.എസ്.എസ് പിന്തുണ നല്‍കാത്തില്‍ അത്ഭുതമില്ല. നായര്‍ സമുദായത്തിലെ ഭൂരിഭാഗം പേരും തന്‍്റെ ആശയത്തോടു യോജിക്കുന്നവരാണെന്നും വെള്ളാപ്പളളി പറഞ്ഞു.
പ്രമുഖരുമായി ഇന്ന് നടത്തുന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തിലായിരിക്കും രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തിനുള്ള തീരുമാനമെടുക്കുക. രാഷ്ട്രീയ പാര്‍ട്ടി ഇല്ളെങ്കിലും എസ്.എന്‍.ഡി.പി നിലനില്‍ക്കുമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.