ആലപ്പുഴ: ബി.ജെ.പി-എസ്.എന്‍.ഡി.പി ബന്ധത്തത്തെുടര്‍ന്ന് രാഷ്ട്രീയപാര്‍ട്ടി രൂപവത്കരിക്കാനുള്ള വെള്ളാപ്പള്ളി നടേശന്‍െറ ശ്രമങ്ങള്‍ക്ക് താത്വിക അടിത്തറ ലക്ഷ്യമിട്ടുള്ള ബുദ്ധിജീവി സംഗമം ചേര്‍ത്തല അശ്വിനി റെസിഡന്‍സിയില്‍ അഞ്ചിന് നടക്കും. രാവിലെ 10 മുതല്‍ വൈകുന്നേരം മൂന്നുവരെയായിരിക്കും വിവിധ വിഷയങ്ങളെ അധികരിച്ച് ചര്‍ച്ചനടക്കുക.
അഡ്വ. ജയശങ്കര്‍, ഫിലിപ് എം. പ്രസാദ്, പി. രാജന്‍, എന്‍.എം. പിയേഴ്സണ്‍, കെ. വേണു, ഡോ. ജയപ്രസാദ് തുടങ്ങിയവരും എസ്.എന്‍.ഡി.പിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിദഗ്ധരും തെരഞ്ഞെടുക്കപ്പെട്ട യൂനിയന്‍ ഭാരവാഹികളും യോഗത്തില്‍ പങ്കെടുക്കും. ആരോഗ്യ-വിദ്യാഭ്യാസ-രാഷ്ട്രീയ-വ്യവസായ-കാര്‍ഷിക മേഖലകളുമായി ബന്ധപ്പെട്ട് പരിജ്ഞാനമുള്ള വ്യക്തികളായിരിക്കും യൂനിയന്‍ തലങ്ങളില്‍നിന്ന് ഉണ്ടാവുക. പാര്‍ട്ടി രൂപവത്കരിക്കുമ്പോള്‍ അതിന് ആവശ്യമായ അഭിപ്രായ അടിത്തറ ഉണ്ടാക്കുകയാണ് ലക്ഷ്യം.
രാഷ്ട്രീയ പാര്‍ട്ടി വേണമോ വേണ്ടയോ, അതിന് നേരിട്ട് എസ്.എന്‍.ഡി.പി യോഗം നേതൃത്വം നല്‍കണമോ, അങ്ങനെയുണ്ടെങ്കില്‍ എത്രമാത്രം സാധ്യതകളുണ്ട്, ഹിന്ദു ഐക്യത്തിന്‍െറ പ്രസക്തിയില്‍ ഊന്നിയുള്ള പ്രസ്ഥാനങ്ങള്‍ക്ക് കേരളത്തിലെ സാധ്യത എന്നീ വിഷയങ്ങളും എസ്.എന്‍.ഡി.പി യോഗത്തിന്‍െറ സജീവ പ്രവര്‍ത്തകരായ സി.പി.എം അനുഭാവികളുടെ മനോഗതവും ചര്‍ച്ചചെയ്യപ്പെടും. ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനോട് ഏറ്റവും അടുത്തുനില്‍ക്കുന്ന സംഘടനാ നേതാക്കള്‍ക്ക് മാത്രമായിരിക്കും പ്രവേശം ഉണ്ടാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.