സംഘ്പരിവാര്‍ ഭരണഘടന ഇല്ലായ്മ ചെയ്യുന്നു -സ്മിത പന്‍സാരെ

കോഴിക്കോട്:  രാജ്യത്തെ സംഘ്പരിവാര്‍ സംഘടനകള്‍ ഭരണഘടനയെ മാനിക്കാതെ മതത്തിന്‍െറ പേരില്‍ രാജ്യത്ത് ചേരിതിരിവുണ്ടാക്കുകയാണെന്ന് മഹാരാഷ്ട്രയിലെ സി.പി.ഐ നേതാവായിരുന്ന ഗോവിന്ദ് പന്‍സാരെയുടെ മകളും സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗവുമായ സ്മിത പന്‍സാരെ. ഫാഷിസ്റ്റ് ഭീകരതക്കെതിരെ ഗാന്ധി മുതല്‍ കല്‍ബുര്‍ഗിവരെ എന്ന മുദ്രാവാക്യവുമായി എ.ഐ.വൈ.എഫ് സംഘടിപ്പിച്ച സാംസ്കാരിക ഐക്യമുന്നണി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

ഗാന്ധിജിയുടെ ചിത്രത്തില്‍ ഹാരാര്‍പ്പണം നടത്തുന്നവരില്‍ പലരും ഗാന്ധിജിയുടെ ആശയങ്ങളെ കുഴിച്ചുമൂടുകയാണ്. രാജ്യത്ത് നല്ലകാലം വരുന്നെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നതെങ്കിലും യഥാര്‍ഥത്തില്‍ നല്ലകാലം വരുന്നത് വന്‍കിട കമ്പനികള്‍ക്കാണ്. ഹിന്ദുക്കളുടെ സംരക്ഷണം എന്നുപറഞ്ഞ് സനാഥന്‍ സന്‍സ്ഥാന്‍ പോലുള്ള വര്‍ഗീയ സംഘടനകള്‍ മഹാരാഷ്ട്രയില്‍ ആയുധ പരിശീലനം നടത്തി ബോംബുകളും മറ്റും ഉണ്ടാക്കുകയാണ്. ഭരണഘടനയെ തള്ളിക്കളഞ്ഞ് ഭഗവത്ഗീതയെ വേദമായി കരുതുകയാണവര്‍. ഇത്തരത്തിലുള്ള മതാന്ധത രാജ്യത്ത് അപകടം വിതക്കും. രാജ്യത്തെ സാമൂഹികവ്യവസ്ഥിതിയെ ഇല്ലാതാക്കി ഇവര്‍ നാടിനെ പിറകോട്ട് കൊണ്ടുപോകുകയാണെന്നും അവര്‍ പറഞ്ഞു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.