തിരുവനന്തപുരം: കോഴിക്കോട് മാൻഹോൾ അപകടത്തിൽ മരിച്ച നൗഷാദുമായി ബന്ധപ്പെട്ട് വിവാദ പരാമർശം നടത്തിയ എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പ്രസംഗം മതസ്പർധയുണ്ടാക്കുന്നതാണ്. വെള്ളാപ്പള്ളി ആർ.എസ്.എസ് പ്രചാരകനായി മാറിയിരിക്കുകയാെണന്നും കോടിയേരി ആരോപിച്ചു.
അതേസമയം, വിഷയത്തിൽ ക്രമിനൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് ടി.എൻ പ്രതാപൻ എം.എൽ.എ, മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്കും കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരനും കത്ത് നൽകി. പ്രസംഗം വർഗീയ വിദ്വേഷംവളർത്തുന്നതാണ്. അതിനാൽ ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം കേസ് എടുക്കണമെന്നാണ് പ്രതാപന്‍റെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.