ശാശ്വതീകാനന്ദയുടെ മരണത്തില്‍ ദുരൂഹത; നീന്തലറിയാവുന്ന ആള്‍ എങ്ങനെ മുങ്ങിമരിച്ചെന്ന് കോടതി

കൊച്ചി: ശിവഗിരി മുന്‍ മഠാധിപതി ശാശ്വതീകാനന്ദയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും വീണ്ടും അന്വേഷണം നടത്തണമെന്നും ഹൈകോടതി.  മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹരജി പരിഗണിക്കവെയാണ് കോടതിയുടെ ഉത്തരവ്. നീന്തല്‍ അറിയാവുന്ന ആള്‍ മുങ്ങിമരിച്ചുവെന്ന കാര്യത്തില്‍ ദുരൂഹതയുണ്ടെന്ന് നിരീക്ഷിച്ച ഹൈകോടതി, മജിസ്ട്രേറ്റ് കോടതിയില്‍ എഫ്.ഐ.ആര്‍ സമര്‍പിക്കാത്തത് എന്തുകൊണ്ടാണെന്നും ചോദിച്ചു. കേസില്‍ തെളിവ് ലഭിച്ചാല്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് ഡി.ജി.പി കോടതിയെ അറിയിച്ചു.  എന്നാല്‍, ഇതു സംബന്ധിച്ച വിശദീകരണം രണ്ടാഴ്ചക്കുള്ളില്‍ നല്‍കണമെന്ന് കോടതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

ശാശ്വതീകാനന്ദയുടെ മരണത്തില്‍ സ്വാമി സൂക്ഷ്മാനന്ദക്ക് പങ്കുണ്ടെന്ന് ബിജു രമേശിന്‍്റെ മൊഴി പുറത്തു വന്നിരുന്നു. സ്വാമിയുടേത് ജലസമാധിയാണെന്ന വാദത്തിനെതിരെ ആര്‍.ബാലകൃഷ്ണ പിള്ളയടക്കമുള്ളവരും രംഗത്തു വന്നിരുന്നു.

കുളിക്കാന്‍ പോവുന്നതിന് മുമ്പ് ശാശ്വതീകാനന്ദക്ക് ഇന്‍സുലിന്‍ ചേര്‍ത്ത പാല്‍ നിര്‍ബന്ധിച്ച് നല്‍കിയിരുന്നതായും തുടര്‍ന്ന് വെള്ളത്തിലിറങ്ങിയപ്പോള്‍ വിറയല്‍ വന്ന് മുങ്ങിമരിച്ചിരിക്കാമെന്ന് സംശയിക്കുന്നതായുമാണ് ബിജു രമേശിന്‍്റെ മൊഴിയില്‍ ഉണ്ടായിരുന്നത്. എസ്.എന്‍.ഡി.പി വൈസ് പ്രസിഡന്‍്റ് തുഷാര്‍ വെള്ളാപ്പള്ളിയും ശാശ്വതീകാന്ദയും തമ്മില്‍ വിദേശത്ത് വെച്ച് തര്‍ക്കമുണ്ടായെന്നും ഇതത്തെുടര്‍ന്ന് തുഷാര്‍ സ്വാമിയെ മര്‍ദ്ദിച്ചിരുന്നതായും മൊഴിയിലുണ്ട്.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.