ബിജുരമേശിന്‍റെ കെട്ടിടം ഒഴിപ്പിക്കാൻ സർക്കാർ അപ്പീൽ നൽകും

തിരുവനന്തപുരം: അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന ഓപ്പറേഷന്‍ അനന്തയുടെ ഭാഗമായി വ്യവസായി ബിജു രമേശിന്‍റെ ഉടമസ്ഥതയിലുള്ള രാജധാനി ഹോട്ടല്‍ പൊളിച്ചുനീക്കാൻ സർക്കാർ അപ്പീൽ നൽകും. ഇത് സംബന്ധിച്ച ഫയൽ റവന്യു സെക്രട്ടറി ഇന്ന് രാവിലെയാണ് ചീഫ് സെക്രട്ടറിക്ക് കൈമാറിയത്.
കെട്ടിടം പൊളിക്കുന്നതിനെതിരെ ബിജു രമേശ് കോടതിയെ സമീപിച്ച് സ്റ്റേ സമ്പാദിച്ചിരുന്നു. ഇതിനെതിരെ അപ്പീല്‍ നല്‍കാതെ സര്‍ക്കാര്‍ ഒത്തുകളിക്കുന്നുവെന്ന് ആരോപിച്ച് കേരള കോണ്‍ഗ്രസ് മുഖ്യമന്ത്രിക്ക്‌ പരാതി നല്‍കിയിരുന്നു. അപ്പീല്‍ കാലാവധി തീരുന്നത് വരെ ഫയല്‍ പൂഴ്ത്തിവെക്കുകയാണെന്നായിരുന്നു കേരളകോൺഗ്രസിന്‍റെ പരാതി. റവന്യു വകുപ്പാണ് ഇതിന് പിന്നിലെന്നും പരാതി നല്‍കിയ ജോസഫ് എം പുതുശേരി ആരോപിച്ചിരുന്നു. അപ്പീല്‍ വൈകിക്കുന്നത് കൈയേറ്റത്തിന് കൂട്ടുനില്‍ക്കുന്നതിന് തുല്യമാണ് എന്ന് തുടങ്ങി പറവന്യു വകുപ്പിനെതിരെ ഗുരുതര ആരോപണങ്ങളാണ് കേരള കോൺഗ്രസ് ഉന്നയിച്ചിരുന്നത്.

തെക്കനക്കര കനാലിന്‍റെ പുറമ്പോക്ക് കയ്യേറിയാണ് നിർമിച്ചിരിക്കുന്നതെന്ന് കണ്ടതിനെ തുടര്‍ന്ന് ഹോട്ടൽ പൊളിച്ച് നീക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.