ഒാൺലൈൺ ​െപൺവാണിഭം: രണ്ട്​ കേസുകൾ പിടിക്കപ്പെട്ടതു കൊണ്ടു തീരുന്നതല്ല – ഐ.ജി എസ്. ശ്രീജിത്ത്

തിരുവനന്തപുരം: ഓണ്‍ലൈൻ പെണ്‍വാണിഭ സംഘത്തെ കുടുക്കാന്‍ സൈബര്‍ പൊലീസിെൻറ ആഭിമുഖ്യത്തില്‍ നടപ്പാക്കിയ 'ഓപറേഷന്‍ ബിഗ് ഡാഡി'യില്‍ അറസ്റ്റിലായത് 12 പേർ. ചുംബനസമരത്തിന് മുന്‍നിരയിലുണ്ടായിരുന്ന ദമ്പതികള്‍ ഉള്‍പ്പെടെയുള്ള ആറുപേരാണ് സൈബര്‍ പൊലീസ് ഒരുക്കിയ കെണിയില്‍ വീണത്.

അക്ബര്‍ എന്നുവിളിക്കുന്ന കാസര്‍കോട് സ്വദേശി അബ്ദുല്‍ ഖാദര്‍, എറണാകുളം സ്വദേശി അജീഷ്, പാലക്കാട് സ്വദേശി ആഷിഖ്, രാഹുല്‍ പശുപാലന്‍ ഭാര്യ രശ്മി ആര്‍. നായര്‍, ബംഗളുരുവിൽ താമസമാക്കിയ ലിനീഷ് മാത്യു എന്നിവരാണ് നെടുമ്പാശേരി വിമാനത്താവളത്തിന് സമീപത്തുനിന്നും പിടിയിലായ പെൺവാണിഭ സംഘം. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ ചിത്രം ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ച് ഉപഭോക്താക്കളെ വലവീശുന്ന സംഘത്തിലെ ആറുപേരാണ് അറസ്റ്റിലായ മറ്റുള്ളവർ. രണ്ട് കേസുകൾ പിടിക്കപ്പെട്ടതു കൊണ്ടു മാത്രം തീരുന്ന ഒരു സംഭവമല്ല ഇതെന്ന് ക്രൈം ബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഓപറേഷന്‍ ബിഗ് ഡാഡി: പൊലീസ് പറയുന്നത് ഇങ്ങനെ -

 ലൊക്കന്‍േറാ എന്ന വെബ്‌സൈറ്റില്‍ എസ്‌കോര്‍ട് സര്‍വീസെന്ന പേരില്‍ പെണ്‍കുട്ടികളെ എത്തിക്കുന്ന പരസ്യം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. വെബ്‌സൈറ്റില്‍ നിന്നും ലഭിച്ച നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ അബ്ദുല്‍ ഖാദറാണ് ഫോണെടുത്തത്. പെണ്‍കുട്ടികളെ ആവശ്യമാണെന്ന തരത്തില്‍ സംസാരിച്ചപ്പോള്‍ ആദ്യം രാഹുൽ പശുപാലെൻറ ഭാര്യ രശ്മിയുടെ ചിത്രങ്ങളാണ് നൽകിയത്. കൂടുതുൽ പെൺകുട്ടികളെ വേണമെന്ന് ആവശ്യെപ്പട്ടതിെൻറ അടിസ്ഥാനത്തതിൽ മറ്റ് പെൺകുട്ടികളുടെ ചിത്രങ്ങളും കൈമാറി. ഇടപാടുകാരെന്ന വ്യാജേന ബന്ധപ്പെട്ട പൊലീസുകാരില്‍ നിന്ന് സംഘാംഗങ്ങള്‍ പണവും കൈപ്പറ്റി. പിന്നീടാണ് എറണാകുളത്തെ ഹോട്ടലില്‍ എത്താന്‍ നിര്‍ദേശിച്ചത്. ബംഗളുരുവിൽ നിന്നും  ലിനീഷ് മാത്യു എന്നയുവതിയാണ് രണ്ട് പെൺകുട്ടികളുമായി ആദ്യം എത്തിയത്. ഇവരെ ആദ്യം കസ്റ്റഡിയിൽ എടുത്തു.

ഹോട്ടലിലേക്ക് കാറില്‍ വന്ന രണ്ടു സ്ത്രീകളെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. വാഹനത്തിന് കൈകാട്ടിയ പൊലീസുകാരനെ അപായപ്പെടുത്താന്‍ ശ്രമിച്ച സംഘം കടന്നുകളഞ്ഞു. അറസ്റ്റിലായ ആഷിഖിന്റെ ഭാര്യ മുബീനയും വന്ദന എന്ന പേരുള്ള സ്ത്രീയുമാണ് കാറിലുണ്ടായിരുന്നത്. പൊലീസുകാരനെ അപായപ്പെടുത്താന്‍ ശ്രമിച്ചതിന് ഇവര്‍ക്കെതിരെ പ്രത്യേക കേസ് എടുത്തിട്ടുണ്ട്. പിന്നീടാണ് രാഹുൽ പശുപാലനും ഭാര്യയും മകനൊപ്പം എത്തിയതെന്നും പൊലീസ് പറയുന്നു.  പ്രതികളില്‍ നിന്നും 20 മൊബൈലുകളും രണ്ടു കാറുകളും ഒരു ടാബും 2800 രൂപയും പിടിച്ചെടുത്തു.

ഇടനിലക്കാരിയായ ലിനീഷ് മാത്യു ബാംഗ്ലൂരില്‍ നിന്ന് എത്തിച്ച പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളെയും രശ്മിയുടെ മകനേയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിക്ക് മുന്നില്‍ ഹാജരാക്കി.

കൊച്ചുസുന്ദരികള്‍ എന്ന ഫേസ്ബുക്ക് പേജ് വഴി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതായും ലൈംഗികമായി ഉപയോഗിക്കാൻ ശ്രമിക്കുന്നതായും കണ്ടെത്തിനെതുടർന്നാണ് അന്വേഷണം ആരംഭിച്ചത്> ഫേസ്ബുക്ക് പോസ്റ്റുകള്‍ പ്രചരിപ്പിച്ചതിന് മലപ്പുറം സ്വദേശി ഉമ്മര്‍, വിജേഷ്, സജിത്, ചന്ദ്രകുമാര്‍, പ്രദീപ്, സോണി കുര്യന്‍ എന്നിവരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പിടികൂടി. മാസങ്ങളോളം പ്രതികളുടെ ഫേസ്ബുക്ക് പോസ്റ്റുകളും പദ്ധതികളും പിന്തുടര്‍ന്ന് ഡിജിറ്റല്‍ തെളിവുകള്‍ കണ്ടെത്തിയ ശേഷമാണ് അറസ്റ്റ് നടത്തിയതെന്ന് ഐ.ജി എസ്. ശ്രീജിത്ത് പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.