Posted On
date_range Updated On
date_range നറുക്കെടുപ്പിൽ മണ്ണാർക്കാട്ട് നഗരസഭ യു.ഡി.എഫിന്
പാലക്കാട്: പാലക്കാട് ജില്ലയിലെ മണ്ണാർക്കാട്ട് നഗരസഭയിൽ നറുക്കെടുപ്പിലൂടെ യു.ഡി.എഫ് ഭരണം പിടിച്ചു. മുസ് ലിം ലീഗിലെ എ.കെ സുബൈദയാണ് ചെയർപേഴ്സൺ. യു.ഡി.എഫും എൽ.ഡി.എഫും 13 വീതവും ബി.ജെ.പിക്ക് മൂന്ന് അംഗങ്ങളുമുള്ള കൗൺസിലിൽ രണ്ടാംഘട്ട വോട്ടെടുപ്പിൽ ഇരു സ്ഥാനാർഥികൾക്കും തുല്യ വോട്ടുകളാണ് ലഭിച്ചത്. ഇതേതുടർന്ന് നടത്തിയ നറുക്കെടുപ്പിന്റെ ഫലം എ.കെ സുബൈദക്ക് അനുകൂലമായി. സുജാതയായിരുന്നു എൽ.ഡി.എഫിന്റെ ചെയർപേഴ്സൺ സ്ഥാനാർഥി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.