സൗമിനി ജെയിൻ കൊച്ചി മേയറായി അധികാരമേറ്റു

കൊച്ചി: കൊച്ചി കോർപറേഷനിൽ യു.ഡി.എഫിലെ സൗമിനി ജെയിൻ തെരഞ്ഞെടുക്കപ്പെട്ടു. 74 അംഗ കൗൺസിലിൽ രണ്ട് സി.പി.എം വിമതരുടേതും ഒരു കോൺഗ്രസ് വിമതയുടെയും അടക്കം 41 വോട്ട് നേടിയാണ് സൗമിനിയുടെ വിജയം. കൊച്ചി കോർപറേഷന്‍റെ 21മത്തെ മേയറാണ് സൗമിനി ജെയിൻ.

എൽ.ഡി.എഫിന്‍റെ മേയർ സ്ഥാനാർഥി ഡോ. പൂർണിമ നാരായണന് 30 വോട്ടുകൾ മാത്രം ലഭിച്ചു. ബി.ജെ.പിയുടെ രണ്ട് അംഗങ്ങളും ഒരു സ്വതന്ത്രനും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. വോട്ടെടുപ്പിന് ശേഷം സത്യവാചകം ചൊല്ലി സൗമിനി ജെയിൻ അധികാരമേറ്റു.  

എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം, മരട് നഗരസഭകളിൽ വിമതന്മാരുടെ പിന്തുണയോടെ യു.ഡി.എഫ് അധികാരത്തിലെത്തി. ഈ രണ്ട് നഗരസഭകളിലും ഒരു മുന്നണിക്കും ഭൂരിപക്ഷം ലഭിച്ചിരുന്നില്ല.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.