മുഖ്യമന്ത്രി തന്‍െറ ഫോണ്‍ ഉപയോഗിച്ചിട്ടുണ്ട് –തോമസ് കുരുവിള

കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഡല്‍ഹിയിലത്തെുന്ന അവസരങ്ങളില്‍ തന്‍െറ ഫോണ്‍ ഉപയോഗിച്ചിട്ടുണ്ടെങ്കിലും അതില്‍നിന്ന് അദ്ദേഹം സോളാര്‍ കേസ് പ്രതി സരിതയെ വിളിച്ചിട്ടില്ളെന്ന് തോമസ് കുരുവിള. മുഖ്യമന്ത്രിയുമായി സരിത ഫോണില്‍ സംസാരിച്ചിട്ടുണ്ടോ എന്ന് ഓര്‍മയില്ളെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഡല്‍ഹിയിലെ അനൗദ്യോഗിക സഹായിയായ തോമസ് കുരുവിള സോളാര്‍ കമീഷന് മൊഴിനല്‍കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഡല്‍ഹിയിലത്തെിയാല്‍ മുഖ്യമന്ത്രിക്ക് തന്‍െറ ഫോണില്‍ കോളുകള്‍ വരാറുണ്ട്. എന്നാല്‍, അദ്ദേഹം തന്‍െറ ഫോണില്‍നിന്ന് ആരെയും വിളിച്ചിട്ടില്ല. തന്‍െറ ഫോണില്‍നിന്ന് സരിതയുടെ രണ്ടു മൊബൈല്‍ ഫോണുകളിലേക്കും തിരിച്ചും 200ലേറെ കോളുകള്‍ ചെയ്തിട്ടുണ്ടെന്നും തോമസ് കുരുവിള മൊഴിനല്‍കി.
2012 ഡിസംബര്‍ 27ന് മുഖ്യമന്ത്രിമാരുടെ സമ്മേളനം ഡല്‍ഹിയില്‍ നടക്കുമ്പോഴാണ് സരിത ആദ്യമായി ഫോണില്‍ വിളിക്കുന്നത്. ലക്ഷ്മി നായരെന്നുപറഞ്ഞാണ് അന്ന് പരിചയപ്പെട്ടത്. മുഖ്യമന്ത്രിയെ കാണാന്‍ ഒരവസരം ഒരുക്കണമെന്ന് ആവശ്യപ്പെട്ടാണ് സരിത വിളിച്ചത്.  എന്നാല്‍, ഇക്കാര്യം മുഖ്യമന്ത്രിയോട് പറഞ്ഞില്ല. അദ്ദേഹം അന്നുതന്നെ കേരളത്തിലേക്ക് മടങ്ങുകയും ചെയ്തു.
2013 ജൂണ്‍ മൂന്നിന് ഡല്‍ഹിയിലെ ലീല പാലസില്‍ മുറിയെടുത്തത് ബിജു രമേശിനുവേണ്ടി ആയിരുന്നെന്ന ആരോപണവും കുരുവിള നിഷേധിച്ചു. അതേസമയം, പല ചോദ്യങ്ങള്‍ക്കും ‘അറിയില്ല, ഓര്‍മയില്ല’ തുടങ്ങി ഒഴുക്കന്‍മട്ടില്‍ മറുപടി നല്‍കിയതിന് കുരുവിളയെ ജസ്റ്റിസ് ജി. ശിവരാജന്‍ വിമര്‍ശിച്ചു. സരിതയുമായി മുഖ്യമന്ത്രി ഫോണ്‍ സംഭാഷണം നടത്തിയോ എന്ന ചോദ്യത്തിന് ഓര്‍മയില്ല, അറിയില്ല എന്ന മറുപടികളാണ് കുരുവിള നല്‍കിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.