Posted On
date_range Updated On
date_range ബാബുവിനെതിരായ പരാതി: വിജിലൻസിന് തീരുമാനമെടുക്കാമെന്ന് ചെന്നിത്തല
തിരുവനന്തപുരം: ബാർ കോഴ കേസിൽ എക്സൈസ് മന്ത്രി കെ. ബാബുവിനെതിരെ സമർപ്പിച്ച പുതിയ പരാതിയിൽ കേസെടുക്കേണ്ടത് വിജിലൻസ് ഡയറക്ടർ ആണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. വിജിലൻസിന് കേസെടുക്കാനുള്ള അധികാരവും സ്വാതന്ത്ര്യവുമുണ്ട്. ഇക്കാര്യത്തിൽ തനിക്കോ സംസ്ഥാന സർക്കാരിനോ ഇടപെടാനാവില്ല. വിജിലൻസ് വകുപ്പിന്‍റെ നടപടികൾ കോടതി പരിശോധനക്ക് വിധേയമാണ്. ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ കോടതിയെ അറിയിക്കാമെന്നും ചെന്നിത്തല പറഞ്ഞു.
കെ.എം മാണിക്കും കെ. ബാബുവിനും രണ്ട് നീതിയാണെന്ന ആരോപണം നേതാക്കൾ വീണ്ടും ഉന്നയിക്കുന്നത് മാധ്യമങ്ങൾ സമ്മർദം ചെലുത്തുമ്പോഴാണെന്നും ചെന്നിത്തല വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.