മേല്‍പാലം അറ്റക്കുറ്റപ്പണി: ചൊവ്വയും ബുധനും ട്രെയിന്‍ ഗതാഗത നിയന്ത്രണം

തൃശൂര്‍: പൊങ്ങം മേല്‍പാലത്തിന്‍െറ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ചൊവ്വാഴ്ചയും ബുധനാഴ്ചയും ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ദക്ഷിണ റെയില്‍വേ അറിയിച്ചു. ചൊവ്വാഴ്ച വൈകീട്ട് 7.40ന്‍െറ എറണാകുളം -ഗുരുവായൂര്‍ പാസഞ്ചര്‍ പൂര്‍ണമായും റദ്ദുചെയ്തു.
കണ്ണൂര്‍ -എറണാകുളം ഇന്‍റര്‍സിറ്റി ചാലക്കുടിയില്‍ യാത്ര അവസാനിപ്പിക്കും. ചെന്നൈ എഗ്മോര്‍ എക്സ്പ്രസ് 40 മിനിറ്റ് വൈകി ഗുരുവായൂരില്‍നിന്ന് രാത്രി 9.50നും ചെന്നൈ മെയില്‍ അരമണിക്കൂര്‍ വൈകി തിരുവനന്തപുരത്തുനിന്നും 3.20നും കാരക്കല്‍ എക്സ്പ്രസ് ഒരുമണിക്കൂര്‍ വൈകി എറണാകുളത്തുനിന്ന് രാത്രി 11.10നും പുറപ്പെടും. ഗുരുവായൂര്‍ -പുനലൂര്‍ പാസഞ്ചര്‍ എറണാകുളത്തിനും ഗുരുവായൂരിനും ഇടയില്‍ ബുധനാഴ്ച റദ്ദുചെയ്യും. എറണാകുളത്തിനും തൃശൂരിനും ഇടയില്‍ ഇന്നേ ദിവസം മറ്റു വണ്ടികള്‍ രണ്ടുമണിക്കൂര്‍ വരെ പിടിച്ചിടാനും സാധ്യതയുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.