ബോട്ട് തകര്‍ന്ന് കാണാതായ രണ്ട് പേരില്‍ ഒരാളുടെ മൃതദേഹം കിട്ടി

 

ബേപ്പൂര്‍: ബോട്ട് തകര്‍ന്ന് കടലില്‍ കാണാതായ രണ്ടുപേരില്‍ ഒരാളുടെ മൃതദേഹം കിട്ടി. ഞായറാഴ്ച വൈകീട്ടോടെയാണ് മംഗലാപുരം കാര്‍വാറിനു സമീപത്ത് സംസം ബോട്ടുകാര്‍ക്ക് തിരച്ചിലില്‍ മൃതദേഹം ലഭിച്ചത്. കന്യാകുമാരി പള്ളം സ്വദേശി സുവാക്കിന്‍െറ മകന്‍ ബിനോയുടെ (28) മൃതദേഹമാണ് കണ്ടത്തെിയത്. ആലപ്പുഴ മാരാരിക്കുളം സ്വദേശി ജോയിയെ (52) ഇനിയും കണ്ടത്തൊനായിട്ടില്ല.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് ബേപ്പൂര്‍ മത്സ്യബന്ധന തുറമുഖത്തുനിന്ന് ഓഷ്യന്‍ പ്രൈഡ് മത്സ്യബന്ധന ബോട്ടില്‍ പതിനെട്ടംഗ സംഘം കടലില്‍ പോയത്. കടല്‍ച്ചുഴിയില്‍പെട്ട് ബോട്ട് തകരുകയായിരുന്നു.
 തുടര്‍ന്ന് ബോട്ടിലുള്ള 18 പേരും  കടലിലേക്കു ചാടി നീന്തുകയായിരുന്നു. ഇതിനിടയിലാണ് ബേപ്പൂരില്‍നിന്ന് മത്സ്യബന്ധനത്തിനുപോയ സംസം വള്ളം ഇവരുടെ രക്ഷകനായത്. ഇതില്‍ 16 പേര്‍ നീന്തിക്കയറിയെങ്കിലും ബിനോയെയും ജോയിയെയും കാണാതാവുകയായിരുന്നു. ഇവര്‍ക്കായി കോസ്റ്റ്ഗാര്‍ഡും ചെറുവള്ളങ്ങളും മറ്റു തൊഴിലാളികളെ രക്ഷപ്പെടുത്തിയ സംസം ബോട്ടും തിരച്ചില്‍ നടത്തുകയായിരുന്നു.
ഞായറാഴ്ച രാത്രി പോസ്റ്റ്മോര്‍ട്ടം ചെയ്ത മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. തമിഴ്നാട് കന്യാകുമാരി പള്ളം സ്വദേശിയാണ് ബിനോ. കാണാതായ വാര്‍ത്ത അറിഞ്ഞശേഷം ബന്ധുക്കള്‍ കാര്‍വാറില്‍ എത്തിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.