നാദാപുരം: ഭര്‍ത്താവിന്‍െറ വിവാഹത്തലേന്ന് നാട്ടിലത്തെിയ ശ്രീലങ്കന്‍ യുവതിക്ക് പൊലീസ് സ്റ്റേഷനില്‍ പുന$സമാഗമം. വാണിമേല്‍ ഉരുട്ടിയിലെ ബിജുവിനെ തേടിയത്തെിയ ഭാര്യ ഫാത്തിമ ഇര്‍ഷാനക്കും മകള്‍ക്കുമാണ് നാദാപുരം ഡിവൈ.എസ്.പി എം.പി. പ്രേംദാസിന്‍െറ നേതൃത്വത്തില്‍ പൊലീസ് ഒരുമിച്ച് ജീവിക്കാന്‍ സ്നേഹത്തണലൊരുക്കിയത്.
കണ്ണൂരിലെ യുവതിയുമായുള്ള ബിജുവിന്‍െറ വ്യാഴാഴ്ച നടക്കാനിരുന്ന വിവാഹം പൊലീസ് തടഞ്ഞാണ് ഇരുവര്‍ക്കും ഒരുമിക്കാന്‍ വേദിയൊരുക്കിയത്. ഷാര്‍ജയില്‍ അഞ്ചുവര്‍ഷം മുമ്പ് പരിചയപ്പെട്ട ബിജുവും ഫാത്തിമയും വിവാഹിതരാവുകയായിരുന്നു. ശ്രീലങ്കയില്‍ എത്തിയ ബിജു ഇസ്ലാംമതം സ്വീകരിച്ചാണ് യുവതിയെ വിവാഹം ചെയ്തത്. നാലുമാസത്തോളം വാണിമേല്‍ ഉരുട്ടിയിലെ കുടുംബവീട്ടില്‍ ഇവര്‍ ഒരുമിച്ച് താമസിച്ചിരുന്നു. വിസ കാലാവധി കഴിഞ്ഞതോടെ യുവതി ശ്രീലങ്കയിലേക്ക് തിരിച്ചു. അവിടെവെച്ച് രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കി. ഇതിനിടെ ബിജു യുവതിമായുള്ള ബന്ധം വിച്ഛേദിച്ചു. സാമ്പത്തിക പരാധീനത കാരണം കേരളത്തില്‍ എത്താന്‍ കഴിയാതിരുന്ന ഫാത്തിമ ഭര്‍ത്താവിന്‍െറ വിവാഹവിവരം നാട്ടുകാരില്‍നിന്നറിഞ്ഞ് ബുധനാഴ്ച വടകര വനിതാ സെല്ലില്‍ എത്തി പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് വളയം പൊലീസ് വിവാഹ ഒരുക്കങ്ങള്‍ക്കിടെ ബിജുവിനെ കസ്റ്റഡിയിലെടുക്കുകയും വിവാഹം തടയുകയും ഇരുവര്‍ക്കും ഒരുമിക്കാന്‍ സാഹചര്യം ഒരുക്കുകയുമായിരുന്നു. നാലുമാസത്തെ വിസ കാലാവധിയിലാണ് യുവതിയും കുഞ്ഞും ഇവിടെയത്തെിയത്. നിയമപരമായി ഇവര്‍ക്ക് വിസ നീട്ടിനല്‍കാന്‍ ആവശ്യമായത് ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. സി.ഐ എം. സുനില്‍കുമാര്‍, എസ്.ഐ ശംഭുനാഥ് എന്നിവരുടെ നേതൃത്വത്തിലാണ് അനുരഞ്ജന ചര്‍ച്ചകള്‍ നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.