തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കലോത്സവവേദി എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്ക് മാറ്റി. വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബും പൊതുവിദ്യാഭ്യാസ അഡീഷനല്‍ ചീഫ് സെക്രട്ടറി എസ്. സെന്തില്‍, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എം.എസ്. ജയ എന്നിവരും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. ജനുവരി 17 മുതല്‍ 23 വരെയാണ് കലോത്സവം.
എറണാകുളത്ത് മെട്രോറെയില്‍ നിര്‍മാണ ജോലികള്‍ പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് വേദിമാറ്റം. വേദി മാറ്റണമെന്നാവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നേരത്തേതന്നെ മന്ത്രിക്ക് ശിപാര്‍ശ സമര്‍പ്പിച്ചിരുന്നു. എറണാകുളത്തിനുപകരം ആലുവയില്‍ കലോത്സവം നടത്താന്‍ നിര്‍ദേശിച്ചിരുന്നെങ്കിലും മതിയായ സൗകര്യമില്ളെന്ന് കണ്ടാണ് ഒഴിവാക്കിയത്.
കണ്ണൂര്‍ വേദിയാക്കാന്‍ അധ്യാപകസംഘടനകള്‍ നിര്‍ദേശിച്ചിരുന്നെങ്കിലും തലസ്ഥാനത്ത് കലോത്സവം നടത്താനാണ് മന്ത്രിതല യോഗത്തിലെ തീരുമാനം. കഴിഞ്ഞവര്‍ഷവും എറണാകുളത്തുനിന്ന് മെട്രോ നിര്‍മാണത്തിന്‍െറപേരില്‍ കോഴിക്കോട്ടേക്ക് വേദി മാറ്റുകയായിരുന്നു. മലപ്പുറത്ത് നടത്താനിരുന്ന സംസ്ഥാന സ്കൂള്‍ കായിക മേള കോഴിക്കോട്ടേക്ക് മാറ്റാനും യോഗം തീരുമാനിച്ചു.
കാലിക്കറ്റ് സര്‍വകലാശാല സ്റ്റേഡിയത്തില്‍ സിന്തറ്റിക് ട്രാക്കിന്‍െറ നിര്‍മാണം പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് വേദിമാറ്റം. ഡിസംബര്‍ അഞ്ചുമുതല്‍ എട്ടുവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ഗ്രൗണ്ടിലായിരിക്കും കായിക മേള. സംസ്ഥാന സ്കൂള്‍ ശാസ്ത്രമേള നവംബര്‍ 24 മുതല്‍ 26 വരെ കൊല്ലത്ത് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.