യുവാവിനെ തേടി ശ്രീലങ്കൻ യുവതിയും കുട്ടികളും വളയം പൊലീസ്​ സ്​റ്റേഷനിൽ

വാണിമേൽ: വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണെന്ന വിവരം മറച്ചുവെച്ച് പുനർവിവാഹത്തിനൊരുങ്ങിയ യുവാവിനെ തേടി ശ്രീലങ്കൻ യുവതിയും രണ്ടു പെൺകുട്ടികളും വളയം പൊലീസ് സ്റ്റേഷനിലെത്തി. വാണിമേലിനടുത്ത ഉരുട്ടി കോളനിക്കടുത്ത ബിജുവിനെ തേടിയാണ് ശ്രീലങ്കൻ യുവതിയായ ഫാത്തിമ ഇർഷാനയും (34) രണ്ടരയും ഒരു വയസ്സുമുള്ള രണ്ടു പെൺകുട്ടികളും വളയത്തെത്തിയത്. ഷാർജയിലായിരുന്ന ബിജു അഞ്ചു വർഷം മുമ്പാണ് തന്നെ പരിചയപ്പെട്ടതെന്നും പിന്നീട് വിവാഹം കഴിക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞു.

വിവാഹത്തിനുശേഷം ബിജു തഡേന്നാടൊത്ത് ശ്രീലങ്കയിൽ വന്നിരുന്നതായും യുവതി പറഞ്ഞു. ഒന്നരവർഷം മുമ്പ് യുവതിയും കുട്ടിയും ബിജുവിെൻറ ഉരുട്ടിയിലുളള വീട്ടിലെത്തിയിരുന്നു. കുറച്ചുനാൾ ഇവിടെ താമസിച്ചശേഷം വിസാ കാലാവധി കഴിഞ്ഞതോടെ ഇവർ തിരിച്ചുപോവുകയായിരുന്നു. എന്നാൽ, മാസങ്ങളായി ബിജുവിനെ പറ്റി വിവരമില്ലാതായതോടെ നാട്ടിൽ പരിചയപ്പെട്ടവരുടെ നമ്പറിൽ ഫോണിൽ ബന്ധപ്പെടുകയായിരുന്നു. ഇതിനിടെ, കണ്ണൂർ സ്വദേശിനിയുമായി ബിജുവിെൻറ വിവാഹം ഉറപ്പിച്ചത്രെ. ഇന്ന് വിവാഹം നടക്കാനിരിക്കെയാണ് യുവതി നീതി ആവശ്യപ്പെട്ട് വളയം സ്റ്റേഷനിലെത്തിയത്.

നെടുമ്പാശ്ശേരി വിമാനത്താവളത്തിലിറങ്ങിയ യുവതി ട്രെയിൻ മാർഗം വടകരയിലെത്തി വടകര വനിതാ സെല്ലിൽ പരാതി കൊടുക്കാൻ ചെന്നപ്പോൾ പരാതി സ്വീകരിക്കാതെ മടക്കി അയച്ചതായും അവർ ആരോപിച്ചു. ജില്ലാ പൊലീസ് മേധാവിയെ ഫോണിൽ ബന്ധപ്പെടണമെന്നാവശ്യപ്പെട്ടപ്പോൾ ഞങ്ങൾ അറിയിച്ചോളാം എന്നുപറഞ്ഞ് ശ്രീലങ്കൻ യുവതിയേയും കൂടെയുള്ളവരേയും മടക്കി അയച്ചെന്നും ആക്ഷപമുണ്ട്. ബിജു ശ്രീലങ്കയിലെത്തി ഇസ്ലാംമതം സ്വീകരിച്ചാണത്രെ യുവതിയെ കല്യാണം കഴിച്ചത്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.