Posted On
date_range Updated On
date_range പി.സി ജോർജ് രാജിക്കത്ത് നൽകി
തിരുവനന്തപുരം: കേരള കോൺഗ്രസ് നേതാവ് പി.സി ജോർജ് എം.എൽ.എ സ്ഥാനംരാജിവെച്ചുകൊണ്ടുള്ള കത്ത് സ്പീക്കർ എൻ. ശക്തന് കൈമാറി. സ്പീക്കറുടെ ചേംബറിലെത്തി സ്വന്തം കൈപ്പടയിൽ രാജി എഴുതി നൽകുകയായിരുന്നു ജോർജ്. ഇത് സംബന്ധിച്ച് നിയമവശങ്ങൾ പരിശോധിച്ച ശേഷമായിരിക്കും തീരുമാനമെന്ന് സ്പീക്കർ എൻ. ശക്തൻ അറിയിച്ചു. വെള്ളിയാഴ്ച നാലുമണിക്ക് മുമ്പായി അന്തിമ തീരുമാനം പ്രഖ്യാപിക്കും.
കൂറുമാറ്റ നിയമപ്രകാരം അയോഗ്യനാക്കണമെന്ന കേരള കോൺഗ്രസ് എം നേതാവും ചീഫ് വിപ്പുമായ തോമസ് ഉണ്ണിയാടന്‍റെ പരാതിയിലാണ് സ്പീക്കർ ജോർജിനെതിരെ നടപടി ആരംഭിച്ചത്. അയോഗ്യനാക്കുന്നതിന് മുമ്പ് രാജി നൽകുന്നത് നിയമത്തിന്‍റെ പരിധിയിൽ നിന്ന് ഒഴിവാകാനാണെന്ന് ആരോപണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.