തൊടുപുഴ: ബാര്‍ കോഴക്കേസില്‍ കെ.എം. മാണിയുടെ രാജിയുമായി ബന്ധപ്പെട്ട് ജോസഫ് ഗ്രൂപ് കൈക്കൊണ്ട നിലപാടിനെതിരെ മാണിഗ്രൂപ് അണികളില്‍ അമര്‍ഷം പുകയുന്നു.
മന്ത്രിസഭയില്‍ മറ്റ് പലര്‍ക്കും ബന്ധമുള്ള ബാര്‍ കോഴയില്‍ മാണിയെ മാത്രം കുരുതികൊടുക്കാന്‍ പി.ജെ. ജോസഫും കൂട്ടുനിന്നുവെന്നാണ് മാണിഗ്രൂപ്പുകാര്‍ കരുതുന്നത്. പെട്ടന്നൊരു പിളര്‍പ്പിന് സാധ്യതയില്ളെങ്കിലും ഇരുഗ്രൂപ്പിലെയും അണികള്‍ മാനസികമായി അകന്നുകഴിഞ്ഞു. ലയനം നടന്ന് അഞ്ചുവര്‍ഷം പിന്നിട്ടെങ്കിലും രണ്ട് വിഭാഗത്തിലെയും അണികള്‍ പൂര്‍ണമായി ഇഴുകിച്ചേര്‍ന്നിരുന്നില്ല. ക്രമേണ അതിനുള്ള സാധ്യത തെളിഞ്ഞുവരുമ്പോഴാണ് പുതിയ പ്രതിസന്ധി രൂപംകൊണ്ടത്.
രാജി ആവശ്യം തള്ളിയ പി.ജെ. ജോസഫിന്‍െറ നിലപാട് വഞ്ചനയാണെന്നും മാണി ഗ്രൂപ്പുകാര്‍ പറയുന്നു. ജോസഫ് ഗ്രൂപ്പിനെ മാണി ഗ്രൂപ്പില്‍ ലയിപ്പിച്ച് യു.ഡി.എഫില്‍ എത്തിച്ചതിന് തങ്ങള്‍ വലിയ വില നല്‍കേണ്ടിവന്നുവെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ജോസഫ് യു.ഡി.എഫില്‍ എത്തുന്നതിനെ അന്ന് കോണ്‍ഗ്രസ് ശക്തമായി എതിര്‍ത്തിരുന്നു. ലയന സമ്മേളനത്തിനായി തൊടുപുഴയില്‍ സ്ഥാപിച്ച ഫ്ളക്സുകള്‍ വ്യാപകമായി യൂത്ത് കോണ്‍ഗ്രസുകാര്‍ അന്ന് തകര്‍ത്തു. ലയനത്തിന് ശേഷം ഇരു ഗ്രൂപ്പിലെയും രണ്ടാംനിര നേതാക്കളും അതൃപ്തിയിലായിരുന്നു. .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.