Posted On
date_range Updated On
date_range നീതിമാന്മാരോട് മാത്രമേ ദൈവം നീതി കാണിക്കൂവെന്ന് ജോര്‍ജ്
കോട്ടയം: ‘നീതിമാന്മാരോട് മാത്രമേ ദൈവം നീതി കാണിക്കൂ. വക്രതയുള്ളവരോട് ദൈവം വക്രത കാണിക്കും’-ബൈബ്ളിലെ സങ്കീര്‍ത്തനം 18ാം അധ്യായം ഉദ്ധരിച്ചായിരുന്നു നിയമസഭാംഗത്വം രാജിവെക്കുന്നതിനായി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനം പി.സി. ജോര്‍ജ് തുടങ്ങിവെച്ചത്.
‘ഞാന്‍ നിര്‍മലനാണ്. എന്നാല്‍, മാണി വക്രതയുള്ളവനാണ്. അതുകൊണ്ടാണ് ദൈവം അഴിമതിക്കേസില്‍ മാണിയെ കുടുക്കിയത്’ -ജോര്‍ജ് വ്യക്തമാക്കി. ‘നീ നിന്‍െറ കര്‍മം ചെയ്യുക. കര്‍മഫലം ഞാന്‍ ചെയ്യുമെന്ന ഭഗവത്ഗീതയിലെ വാചകവും ജോര്‍ജ് ഉദ്ധരിച്ചു. അഴിമതിക്കെതിരെ പോരാടുകയാണ് തന്‍െറ കര്‍മം. കര്‍മഫലം ഇപ്പോള്‍ മാണി അനുഭവിക്കുകയാണെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.