Posted On
date_range Updated On
date_range മാണിയുടെ രാജിയിൽ തീരുമാനം നാളെയെന്ന് ഉമ്മൻചാണ്ടി
തിരുവനന്തപുരം: കെ. എം മാണി മന്ത്രിസ്ഥാനം രാജിവെക്കുന്ന കാര്യത്തിൽ നാളെ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. യു.ഡി.എഫ് നാളെ യോഗം ചേരും. നേതാക്കളാരും ഇപ്പോൾ തിരുവനന്തുപരത്ത് ഇല്ല. എല്ലാവരും തിരുവന്തപുരത്ത് നാളെ എത്തും. ഇക്കാര്യത്തിൽ തീരുമാനമെടുത്താൽ അത് മാധ്യമങ്ങളെ അറിയിക്കുെമന്നും ഉമ്മൻചാണ്ടി പറഞ്ഞു.
ബാർ കോഴക്കേസിൽ ഹൈകോടതി നടത്തിയ രൂക്ഷ വിമർശത്തിന് പിന്നാലെയാണ് മാണിയുടെ രാജി ആവശ്യം ശക്തമായത്. പ്രതിപക്ഷത്തുനിന്നു മാത്രമല്ല, ഭരണമുന്നണിയിൽ നിന്നും മാണിയുടെ രാജിക്കാര്യത്തിൽ കടുത്ത സമ്മർദ്ദമാണുണ്ടായത്. ഈ സാഹചര്യത്തിലാണ് രാജിക്കാര്യത്തിൽ മുഖ്യമന്ത്രിക്ക് പ്രതികരിക്കേണ്ടിവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.