അമൃത ജയിച്ചു; ഗിരിജ തോറ്റു

കണ്ണൂര്‍: പ്രഥമ കണ്ണൂര്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ കന്നിയങ്കത്തിനിറങ്ങിയ നേതാക്കളുടെ മക്കളില്‍ എം.വി. ഗിരിജ തോറ്റപ്പോള്‍ അമൃത രാമകൃഷ്ണന് ജയം. സി.എം.പി സംസ്ഥാന സെക്രട്ടറിയായിരുന്ന  എം.വി. രാഘവന്‍െറ മകള്‍ എം.വി. ഗിരിജയാണ് കന്നിയങ്കത്തില്‍ കിഴുന്ന വാര്‍ഡില്‍ തോല്‍വിയറിഞ്ഞത്. കിഴുന്നയില്‍ യു.ഡി.എഫിന്‍െറ മേയര്‍ സ്ഥാനാര്‍ഥി സുമ ബാലകൃഷണനോടാണ് ഗിരിജ അടിയറവ് പറഞ്ഞത്. കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായ സുമ ബാലകൃഷ്ണന്‍ വിജയിച്ച പ്രമുഖരില്‍ പ്രധാനിയാണ്. മുന്‍ മന്ത്രി എന്‍. രാമകൃഷ്ണന്‍െറ മകള്‍ അമൃത രാമകൃഷ്ണന്‍ ടെമ്പിള്‍ വാര്‍ഡില്‍ നിന്നാണ് ജയിച്ചു കയറിയത്.
തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത് മുതല്‍ ഏറെ വാര്‍ത്താ പ്രാധാന്യം നേടിയ സ്ഥാനാര്‍ഥികളായിരുന്നു പാട്യം ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ നിന്ന് മത്സരിച്ച് ജയിച്ച കാരായി രാജനും തലശ്ശേരി നഗരസഭിയിലെ ചെള്ളത്ത് വാര്‍ഡില്‍ നിന്ന് വിജയിച്ച കാരായി ചന്ദ്രശേഖരനും കണ്ണൂര്‍ കോര്‍പറേഷനില്‍ നിന്ന് ഇരുമുന്നണികളെയും പിന്നിലാക്കി വിജയിച്ച കോണ്‍ഗ്രസ് വിമതന്‍ പി.കെ. രാഗേഷും. വിജയിച്ച പ്രമുഖരില്‍ തശന്നയാണ് ഇവരുടെ സ്ഥാനവും. ജില്ലാ പഞ്ചായത്ത് കടന്നപ്പള്ളി വാര്‍ഡില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട എസ്.എഫ്.ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം പി.പി. ദിവ്യ, പരിയാരം ഡിവിഷനില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഡി.വൈ.എഫ്.ഐ ജില്ലാ ട്രഷറര്‍ കെ.വി. സുമേഷ്, കൂത്തുപറമ്പ് ബ്ളോക് മാങ്ങാട്ടിടം ഡിവിഷനില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ബി.ജെ.പിയില്‍ നിന്ന് സി.പി.എമ്മിലേക്ക് വന്ന എ. അശോകന്‍ എന്നിവരും ജയിച്ചവരില്‍ പ്രമുഖരാണ്. ജില്ലാ പഞ്ചായത്ത് ചെറുകുന്ന് ഡിവിഷനില്‍ പരാജയപ്പെട്ട ഐ.എന്‍.എല്‍ ജില്ലാ പ്രസിഡന്‍റ് അഷറഫ് പുറവൂര്‍, കണ്ണൂര്‍ കോര്‍പറേഷനിലേക്ക് എളയാവൂര്‍ നോര്‍ത്തില്‍ ജനവിധി തേടിയ നിലവിലെ മുനിസിപ്പല്‍ ചെയര്‍പേഴ്സന്‍ റോഷ്നി ഖാലിദ്, ചൊവ്വ ഡിവിഷനില്‍ മത്സരിച്ച യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ പാര്‍ലമെന്‍റ് മണ്ഡലം പ്രസിഡന്‍റ് റിജില്‍ മാക്കുറ്റി, വത്തെിലപ്പള്ളി ഡിവിഷനില്‍ മത്സരിച്ച കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ഥിയും കേരള ലളിത കലാ അക്കാദമി അംഗവുമായ ആര്‍ട്ടിസ്റ്റ് ശശികല എന്നവരാണ് തോറ്റ സ്ഥാനാര്‍ഥികളില്‍ പ്രധാനികള്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.