Posted On
date_range Updated On
date_range വയസ്സ് 70; കവിയൂര്‍ പൊന്നമ്മക്ക് ഇത് കന്നിവോട്ട്
കരുമാലൂര്‍: ജീവിതത്തിലാദ്യമായി വോട്ട് ചെയ്യാനായി കവിയൂര്‍ പൊന്നമ്മയത്തെി. ഉച്ചക്ക് ഒന്നരക്കുശേഷം കരുമാലൂര്‍ ലിറ്റില്‍ ട്രീസാസ് യു.പി സ്കൂളില്‍ എത്തിയ പൊന്നമ്മ രണ്ടാം നമ്പര്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി.
കന്നിവോട്ട് ചെയ്ത ശേഷം എന്ത് തോന്നുന്നു എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇപ്പോഴെങ്കിലും വോട്ടുചെയ്യാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്നായിരുന്നു മറുപടി. ചെന്നൈയിലും മറ്റുമായിരുന്നതിനാല്‍ വോട്ട് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. കരുമാലൂര്‍ ആറാം വാര്‍ഡില്‍ താമസമാക്കിയിട്ട് കുറെ വര്‍ഷമായെങ്കിലും ഇപ്പോഴാണ് വോട്ട് ചെയ്യാന്‍ സൗകര്യപ്പെട്ടത്. സമൂഹത്തിന് നന്മ ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുമെന്ന് പറഞ്ഞ അവര്‍ സ്വന്തം രാഷ്ട്രീയം മാധ്യമ പ്രവര്‍ത്തകരോട് വെളിപ്പെടുത്താന്‍ വിസമ്മതിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.