നിസാമിന് സന്ദര്‍ശകരേറുന്നു; കോടതിക്ക് അതൃപ്തി

തൃശൂര്‍: ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിസാമിന് സന്ദര്‍ശകര്‍ കൂടുന്നതില്‍ കോടതിക്ക് അതൃപ്തി. വിചാരണക്കിടെ സഹോദരനും പിതൃസഹോദരനും നിസാമുമായി സംസാരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ അപേക്ഷ പരിഗണിക്കുമ്പോഴാണ് കോടതി അതൃപ്തി അറിയിച്ചത്. സന്ദര്‍ശകര്‍ കൂടുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്നും പരിശോധിക്കണമെന്നും കോടതി പ്രതിഭാഗത്തെ അറിയിച്ചു.
കഴിഞ്ഞ വിചാരണ ദിവസങ്ങളിലെല്ലാം സഹോദരന്മാര്‍ക്കും ബന്ധുക്കള്‍ക്കും നിസാമുമായി സംസാരിക്കാന്‍ കോടതി അനുമതി നല്‍കിയിരുന്നു. ഇതിനിടെ, സന്ദര്‍ശകരെ കാണുന്നതിന് പ്രോസിക്യൂഷനും എതിര്‍പ്പ് പ്രകടിപ്പിച്ചു. സാക്ഷികളെ ഭീഷണിപ്പെടുത്തുകയും സ്വാധീനിക്കാന്‍ ശ്രമിക്കുകയും ചെയ്തത് കോടതിയിലാണ് വെളിപ്പെടുത്തിയതെന്നും സന്ദര്‍ശകര്‍ക്ക് ജയിലിലത്തെി കാണാമെന്നും സ്പെഷല്‍ പ്രോസിക്യൂട്ടര്‍ സി.പി. ഉദയഭാനു കോടതിയില്‍ അറിയിച്ചു.
പിന്നീട് അപേക്ഷ പരിഗണിച്ച കോടതി ഉച്ചഭക്ഷണത്തിന് ശേഷം കോടതി ചേരുന്ന സമയം വരെ സഹോദരനും പിതൃസഹോദരനും ശിരസ്താദാര്‍ മുറിയില്‍ സംസാരിക്കാന്‍ അനുവദിച്ചെങ്കിലും തലവേദനയാണെന്ന് പറഞ്ഞ് നിസാം തന്നെ കൂടിക്കാഴ്ച ഒഴിവാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.