Posted On
date_range Updated On
date_range തനിക്കും മകനും വധഭീഷണിയെന്ന് വെള്ളാപ്പള്ളി
ചേര്‍ത്തല: തനിക്കും കുടുംബത്തിനും വധഭീഷണി കത്ത് ലഭിച്ചതായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. അല്‍ ഉമ്മ എന്ന തലക്കെട്ടില്‍ ഇംഗ്ളീഷില്‍ തയാറാക്കിയ കത്ത് ചൊവ്വാഴ്ചയാണ് എസ്.എന്‍ ഡി.പിയുടെ കൊല്ലം ഓഫിസില്‍ ലഭിച്ചത്.
വെള്ളാപ്പള്ളി വിശ്വാസികള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്നും ബി.ജെ.പിയുമായുള്ള രാഷ്ട്രീയ പരിപാടികള്‍ ഈ മാസം 15നകം പിന്‍വലിച്ചില്ളെങ്കില്‍ വെള്ളാപ്പള്ളിയെയും കുടുംബത്തെയും കൊന്നുകളയുമെന്നുമാണ് കത്തിലുള്ളത്.
കഴിഞ്ഞ 28ന് കോയമ്പത്തൂര്‍ ആര്‍.എസ് പുരത്തുനിന്നാണ് കത്ത് പോസ്റ്റ് ചെയ്തത്. കത്ത്് എ.ഡി.ജി.പി എ. ഹേമചന്ദ്രന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.