Posted On
date_range Updated On
date_range ചക്കിട്ടപ്പാറ ഇടപാട്: ആരോപണം ഉന്നയിച്ചവർക്കെതിരെ നിയമനടപടിയെന്ന് എളമരം കരീം
കോഴിക്കോട്: ചക്കിട്ടപ്പാറയിലെ ഇരുമ്പയിര് ഖനന ഇടപാടിലെ വിജിലന്‍സ് റിപ്പോര്‍ട്ട് താൻ കണ്ടിട്ടില്ലെന്നും റിപ്പോർട്ട് കിട്ടിയാൽ ആരോപണം ഉന്നയിച്ചവർക്കെതിരെ നടപടിയെടുക്കുമെന്നും സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം. തന്നെ കുറ്റവിമുക്തനാക്കിയ വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. ഇക്കാര്യത്തിൽ അന്വേഷണ ഉദ്യോഗസ്ഥനെ സ്വാധീനിച്ചിട്ടില്ല. യു.ഡി.എഫ് സർക്കാർ തന്നെ വഴിവിട്ട് സഹായിക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ചക്കിട്ടപ്പാറയിൽ ഇരുമ്പയിര് ഖനനാനുമതിക്ക് എളമരം കരീം അഞ്ചുകോടി രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു ആരോപണം. എന്നാൽ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ തെളിവില്ലെന്ന് പറഞ്ഞ് വിജിലന്‍സ് എസ്.പി. ആർ. സുകേശന്‍ നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം വിജിലന്‍സ് ഡയറക്ടർ അംഗീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.