ബസ് ഓട്ടോയിലിടിച്ച് ഒരാള്‍ മരിച്ചു; നാലുപേര്‍ക്ക് പരിക്ക്


മട്ടന്നൂര്‍: 19ാം മൈലിനു സമീപം ബസ് ഓട്ടോറിക്ഷയിലിടിച്ച് ഒരാള്‍ മരിച്ചു. രണ്ട് പിഞ്ചുകുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് സാരമായി പരിക്കേറ്റു. ഓട്ടോ ഡ്രൈവര്‍ വെളിയമ്പ്ര പറമ്പ് ബംഗ്ളാവ് കുന്നിന് സമീപത്തെ സമീറ മന്‍സിലില്‍ ഷമീര്‍ (32) ആണ് മരിച്ചത്. ഓട്ടോ യാത്രികരായ ചാവശ്ശേരി മുഖപറമ്പിലെ ചിരുതൈ എന്ന ശ്രീദേവി (52), മകള്‍ റീന (30), റീനയുടെ മകന്‍ അഭിജിത്ത് (മൂന്ന്), റീനയുടെ സഹോദരി ബീനയുടെ മകള്‍ ആദിത്യ (ഏഴ്) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ശ്രീദേവി, അഭിജിത്ത് എന്നിവരെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും റീന, ആദിത്യ എന്നിവരെ കണ്ണൂര്‍ എ.കെ.ജി സ്മാരക സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
അബ്ദുല്ല-നബീസു ദമ്പതികളുടെ മകനാണ് ഷമീര്‍. ഭാര്യ: ആയിഷ. മക്കള്‍: അജ്മല്‍, അസ്മില്‍, ഷബാന. സഹോദരങ്ങള്‍: അസീസ്, അഷ്റഫ്, ഇബ്രാഹിം, ഫാത്തിമ, ഷംസുദ്ദീന്‍, ശാഹിന, സുലൈഖ, റമീസ.
ഞായറാഴ്ച ഉച്ച ഒന്നരയോടെ മട്ടന്നൂര്‍ ഭാഗത്തുനിന്ന് ഇരിട്ടി ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷക്ക് എതിരെ വരുകയായിരുന്ന സ്വകാര്യ സൂപ്പര്‍ ഫാസ്റ്റ് ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.