സര്‍ക്കാര്‍ ഓഫിസുകളില്‍ വിജിലന്‍സിന്‍െറ ‘ഓപറേഷന്‍ കിച്ചടി’

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ഓഫിസുകളില്‍ വിജിലന്‍സിന്‍െറ മിന്നല്‍ പരിശോധന. വിജിലന്‍സ് ഡയറക്ടര്‍ എന്‍. ശങ്കര്‍ റെ്ഡിയുടെ നിര്‍ദേശപ്രകാരം ‘ഓപറേഷന്‍ കിച്ചടി’ എന്ന പേരിലാണ് ബുധാനാഴ്ച ഉച്ചയോടെ വ്യാപക പരിശോധന നടന്നത്.കേരള വാട്ടര്‍ അതോറിറ്റി ഓഫിസുകള്‍, സബ് രജിസ്ട്രാര്‍ ഓഫിസുകള്‍, സബ് റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസ്, അസിസ്റ്റന്‍റ് ഡ്രഗീസ് കണ്‍ട്രോളര്‍ ഓഫിസ്, വാണിജ്യ നികുതി കാര്യാലയം, കെ.എസ്.ഇ.ബി ഓഫിസുകള്‍, ബിവറേജസ് കോര്‍പറേഷന്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും റെയ്ഡ് നടന്നത്. പരിശോധനയില്‍ ധാരാളം ക്രമക്കേടുകള്‍ കണ്ടത്തെിയതായി വിജലന്‍സ് മേധാവി അറിയിച്ചു.

സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍നിന്ന് കുടിക്കട സര്‍ട്ടിഫിക്കറ്റ്, സര്‍ട്ടിഫൈഡ് കോപ്പികള്‍, മറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ യഥാസമയം നല്‍കാത്തതായും വസ്തുക്കളുടെ ന്യായവില നിര്‍ണയത്തില്‍ തട്ടിപ്പുകള്‍ നടന്നതായും കണ്ടത്തെി. പി.ഡബ്ള്യൂ.ഡി റോഡ് നിര്‍മാണ പ്രവൃത്തികളില്‍ ഗുരുതര ക്രമക്കേടും കണ്ടത്തെിയിട്ടുണ്ട്. കോടിക്കണക്കിന് രൂപയുടെ വെള്ളക്കര കുടിശ്ശികയുണ്ടായിട്ടും ഈടാക്കാതെ വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ അറിയിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.