വിധിയിൽ സന്തോഷമുണ്ടെന്ന് കെ. ബാബു

തിരുവനന്തപുരം: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച മദ്യനയം സുപ്രീംകോടതി അംഗീകരിച്ചതിൽ സന്തോഷമുണ്ടെന്ന് എക്സൈസ് മന്ത്രി കെ.ബാബു. വളരെയധികം സാമൂഹ്യ പ്രതിബദ്ധതയോടെയാണ് സർക്കാർ മദ്യനയം പ്രഖ്യാപിച്ചത്. വിവിധ കോടതികളിൽ ഇത് ചോദ്യം ചെയ്യപ്പെട്ടുവെങ്കിലും ആത്യന്തികമായി ഈ നയം കോടതി അംഗീകരിച്ചതിൽ സന്തോഷമുണ്ട്. പൗരന്മാരുടെ മദ്യപാന ശീലം കുറക്കുന്നതിന് നയം സഹായിക്കും. ഇതു സംബന്ധിച്ച് സർക്കാർ നടത്തുന്ന ബോധവത്ക്കരണ പ്രക്രിയയിൽ എല്ലാവരും പങ്കാളികളാകണമെന്നും മന്ത്രി അഭ്യർഥിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.