Posted On
date_range Updated On
date_range കായിക മത്സരങ്ങള്‍ക്ക് തുടക്കം
കോഴിക്കോട്: സംസ്ഥാന കേരളോത്സവത്തിന്‍റ ഭാഗമായുള്ള കായിക മത്സരങ്ങള്‍ മെഡിക്കല്‍ കോളജ് ഒളിമ്പ്യന്‍ റഹ്മാന്‍ സ്റ്റേഡിയത്തില്‍ മേയര്‍ വി.കെ.സി. മമ്മദ്കോയ ഫ്ളാഗ്ഓഫ് ചെയ്തു. യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.എസ്. പ്രശാന്ത് അധ്യക്ഷത വഹിച്ചു. യുവജനക്ഷേമ ബോര്‍ഡ് മെംബര്‍മാരായ എ. ഷിയാലി, ഒ. ശരണ്യ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഖാദര്‍ പാലാഴി, ജില്ലാ കോഓഡിനേറ്റര്‍ റിഷില്‍ ബാബു എന്നിവര്‍ സംബന്ധിച്ചു.
സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് കെ.ജി. മത്തായി സ്വാഗതവും ജില്ലാ യൂത്ത് പ്രോഗ്രാം ഓഫിസര്‍ എം.എസ്. ശങ്കര്‍ നന്ദിയും പറഞ്ഞു. ഞായറാഴ്ച നടന്ന ഫുട്ബാള്‍ മത്സരത്തില്‍ കൊല്ലം കോട്ടയത്തെയും പത്തനംതിട്ട തൃശൂരിനെയും കോഴിക്കോട് ആലപ്പുഴയെയും പരാജയപ്പെടുത്തി. പുരുഷ-വനിതാ വിഭാഗം വടംവലിയില്‍ കാസര്‍കോട് ജേതാക്കളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.