Posted On
date_range Updated On
date_range അലിഗഢ് സര്‍വകലാശാല: വൈസ് ചാന്‍സലറും വിദ്യാഭ്യാസ മന്ത്രിയും ചര്‍ച്ച നടത്തി
കോഴിക്കോട്: അലിഗഢ് സര്‍വകലാശാല മലപ്പുറം സെൻററുമായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബും സര്‍വകലാശാല വൈസ് ചാന്‍സലര്‍ സമീറുദ്ദീന്‍ ഷായും തമ്മില്‍ ചര്‍ച്ച നടത്തി. കോഴിക്കോട് വെച്ചായിരുന്നു കൂടിക്കാഴ്ച. മലപ്പുറം സെൻറലേക്ക് കൂടുതല്‍ കോഴ്‌സുകള്‍ വേണമെന്ന കേരളത്തിൻെറ ആവശ്യം മന്ത്രി ചര്‍ച്ചയില്‍ ഉന്നയിച്ചു. പ്രവേശ പരീക്ഷയുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും വിദ്യാഭ്യാസ മന്ത്രി ആവശ്യപ്പെട്ടു. ഇ.അഹമ്മദ് എം.പിയും ചര്‍ച്ചയില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.